ന്യൂദല്‍ഹി : മാനവികതയെ സേവിക്കുകയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനായി പരിശ്രമിച്ച വ്യക്തിയാണ് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. ട്വിറ്ററിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുള്ള സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മാനവികതയെ സേവിക്കുകയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടേത്. മനുഷ്യ സ്നേഹത്തിന്റേയും അനുകമ്പയുടെയും പ്രതിരൂപമാണ് അദ്ദേഹം. മെത്രാപ്പൊലീത്തയുടെ ആശയങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. ആദരാഞ്ജലികള്‍ അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: