കണ്ണൂർ: : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടകിലെ പ്രശസ്തമായ തലക്കാവേരി ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച തീർത്തോത്ഭവ ഉത്സവം നടന്നു. രാവിലെ ഏഴുമണിയോടെയാണ് പൂജാ കർമ്മങ്ങൾ ആരംഭിച്ചത് . നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാവേരി നദിയുടെ ഉത്ഭവസ്ഥാനത്തെ കുളത്തിൽ സ്നാനം നടത്തുന്നതിനോ തീർത്ഥം ശേഖരിക്കുന്നതിനോ ഭക്തജനങ്ങളെ അനുവദിച്ചില്ല.
എല്ലാ വർഷവും ഇവിടെ ഉത്സവത്തിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തലക്കാവേരിയിൽ എത്തിച്ചേരാറുള്ളത്. കുടകിന്റെയും , കർണാടകത്തിന്റെയും വിവിധമേഖലകളിൽ നിന്ന് കൂടാതെ വടക്കൻ കേരളത്തിൽ നിന്നും നിരവധിപേർ ഇവിടെ തീർത്തോത്ഭവ ഉത്സവത്തിനായി എത്തിച്ചേരാറുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടക് ജില്ലാ ഭരണകൂടം ജനങ്ങൾ തലക്കാവേരിയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ വെച്ചിരുന്നു. ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. കുടകിലെ ജനങ്ങൾക്ക് കാവേരി ഒരു വികാരമാണ്. കാവേരിയെ തങ്ങളുടെ അമ്മയായാണ് അവർ ആരാധിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: