റോം: ഇറ്റാലിയന്‍ കായിക മന്ത്രിക്കെതിരെ തിരിച്ചടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താന്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.
നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയ റൊണാള്‍ഡോ കൊറോണ ബാധിച്ച് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിന്‍സെന്‍സോ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചത്. യുവന്റസ് ടീമിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയതെന്ന് മന്ത്രി പറഞ്ഞു.
പോര്‍ച്ചുഗലില്‍ നടത്തിയ കൊറോണ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രത്യേക വിമാനത്തിലാണ് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ തിരിച്ചെത്തിയത്. റൊണാള്‍ഡോ ഇപ്പോള്‍ ടൂറിനില്‍ ക്വാറന്റൈനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: