ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വിജയ് പറയുന്നു. ‘വനിത’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിജയ് തുറന്ന് പറഞ്ഞിരിക്കുന്നത്. ജോസഫ് എന്ന സിനിമയിലെ ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു.
വിജയിയുടെ പുതിയ തീരുമാനം ഗാന ആരാധകരെ നിരാശയില്‍ ആഴ്ത്തിയിട്ടുണ്ട്. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ധനുഷ് നായകനായ ‘മാരി’യിലെ വില്ലന്‍ വേഷത്തിലൂടെ വിജയ് അഭിനയത്തിലും മികവ് തെളിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: