കശ്മീര്‍: രാജ്യത്ത് വീണ്ടും വിഘടനവാദം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് സിപിഎം. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയ ഉടനെ വിഘടനവാദത്തിന് തുടക്കംകുറിച്ച് ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നാണ് കാശ്മീരില്‍ വിഘടനവാദം വളര്‍ത്താന്‍ സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചിരുന്നു.
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. ഉമര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യം രൂപികരിച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.
2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്മീരിന് നല്കിയ പ്രത്യേക അധികാരങ്ങള്‍ തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
വിഘടനവാദം അവസാനിപ്പിക്കാന്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: