ന്യൂയോർക്ക് : ശ്രീനാരായണ ഗുരുദേവ ഭക്തരുടെ ബിസിനസ് കൂട്ടായ്‌മയായ ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറത്തിന്റെ രണ്ടാമത് യോഗം അമേരിക്കയിൽ നടത്തി. ഡോ. ബിജു രമേശ് മുഖ്യപ്രഭാഷകനായി. ജാതി-മത-രാഷ്‌ട്രീയ രംഗത്തുനിന്ന് ഒട്ടേറെ പ്രതിബന്ധം നേരിടുന്നുണ്ടെന്നും വെല്ലുവിളികൾക്ക് കീഴടങ്ങാതെ അതിനെ നേരിടുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്. പൊതുരംഗത്തും പ്രവർത്തിക്കണം. നല്ലൊരു പൊതുപ്രവർത്തകനാകുന്നത് തീർച്ചയായും വ്യവസായത്തെ സഹായിക്കും. ഈ രംഗത്തുള്ളവരുടെ കൂട്ടായ്‌മ അനിവാര്യമാണ്. ചേംബർ ഒഫ് കോമേഴ്‌സ്, പ്രൈവറ്റ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ, നിരവധി സാമൂഹിക – സാംസ്‌കാരിക-മതസ്ഥാപനങ്ങൾ എന്നിവയുടെ മുഖ്യ ഭാരവാഹിയായ തനിക്ക് ഗുരുവചനങ്ങളാണ് മാർഗദർശനമെന്നും അദ്ദേഹം പറഞ്ഞു.
അനിയൻ കുഞ്ഞ് (ഡള്ളാസ് ) അദ്ധ്യക്ഷനായി. പ്രോഗ്രാം കോ ഓഡിനേറ്റർ ദിനേഷ് ബാബു (ചിക്കാഗോ) ചർച്ച നടത്തി. മോഡറേറ്റർ രാജീവ് ഭാസ്കരൻ (ന്യൂയോർക്) പരിചയപ്പെടുത്തലും അവലോകനവും നടത്തി. ഒക്ടോബർ 30 ന് നടക്കുന്ന അടുത്ത യോഗത്തിൽ പത്മശ്രീ ജേതാവ് ആർ.കെ കൃഷ്ണ കുമാർ (ടാറ്റാ സൺസ്) മുഖ്യപ്രഭാഷണം നടത്തും. മുഖ്യസംഘാടകൻ അഭിഷേക് (കുവൈറ്റ്) സ്വാഗതവും അഡ്വ. ഷാനവാസ് (അരിസോണ) നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: