കൊല്ലം: മത്സ്യമേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിനും വേണ്ടി എന്നും പോരാട്ടപാതയിലായിരുന്ന പോര്‍ട്ട് കൊല്ലം ന്യൂകോളനിയില്‍ എ. ആന്‍ഡ്രൂസ് (79) ഒടുവില്‍ മണ്ണിലേക്ക് മടങ്ങി.
കടലിനെ സംബന്ധിച്ചും മത്സ്യത്തൊ ഴിലാളികള്‍ നേരിടുന്ന വിവിധ ങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ചും എല്ലായ് പോഴും മനസംഘര്ഷത്തിലായിരുന്നു ആന്‍ഡ്രൂസ് എന്ന തീരസ്നേഹി. കടലില്‍ ഉപജീവനം തേടുന്ന തൊഴിലാളികള്‍ക്കെന്നും വെളിച്ചം പകര്‍ന്ന് അദ്ദേഹം അവര്‍ക്കൊപ്പം നണ്ടിലകൊണ്ടു. കഴിഞ്ഞ നാലുപതിറ്റാണ്ടായി സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകളും പ്രക്ഷോഭങ്ങളും നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ മുന്‍നിരയില്‍ ആന്ഡ്രൂസുമുണ്ടായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും സജീവമായി തന്നെ അദ്ദേഹം സമരരംഗത്തിറങ്ങി.
പരമ്പരാഗത മത്സ്യത്തൊഴിലാളികുടുംബത്തില് ജനിച്ച അദ്ദേഹം പിതാവ് ആംബ്രോസിന്റെ പാത പണ്ടിന്തുടര്ന്ന് മത്സ്യബന്ധനത്തിലെത്തിയതാണ്. വീട്ടിലെ പ്രാരാബ്ദം കാരണം ഏഴാം ക്ലാസ് വരെ പഠിക്കാനേ സാധിച്ചുള്ളൂ. ലൂസിയയാണ് മാതാവ്. ജില്ലാ സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയന് സ്ഥാപകനേതാവ്, കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന് മുന്‍ ജനറല്‍ സെക്രട്ടറി, 32 വര്‍ഷമായി ഫെഡറേഷന് കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കടല്‍മുത്ത്, എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍, അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ എന്നിങ്ങനെ മൂന്നു പുസ്തകങ്ങള്‍ രചിച്ചു. ഫിലോമിനയാണ് ഭാര്യ. മക്കള്‍: ബീന, സെലിന്, ലൂസി, മഞ്ചു, അനില്‍.
മരുമക്കള്‍: ജോയി, ബെന്നി, ഡോണ്‍ബോസ്കോ, സുജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: