കോഴിക്കോട്: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ശ്രദ്ധാഞ്ജലി. സംസ്കൃതി നന്മണ്ട സംഘടിപ്പിച്ച അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹും സംസ്കൃതി രക്ഷാധികാരിയുമായ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കൃതി അദ്ധ്യക്ഷന്‍ സി.കെ. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. സി. ചന്ദ്രന് ഡോ.കെ. രാജേന്ദ്രന്, ടി.പി. രാജന്, ടി.കെ. സന്തോഷ് കുമാര്‍, എന്‍.പി. രഞ്ജിത്ത് നമ്പി, എം.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അക്കിത്തത്തിന്റെ നിര്യാണത്തില്‍ മേപ്പയ്യൂര്‍ നമ്പ്രത്ത്കര യുപി സ്കൂള്‍ അനുശോചിച്ചു. പിടിഎ പ്രസിഡന്റ് ഒ.കെ. സുരേഷ് അദ്ധ്യക്ഷനായി. വാര്ഡ്മെമ്പര് മിനീഷ്, പ്രധാനാധ്യാപകന് പി.പി. സുരേഷ് കുമാര്‍, രാജീവന് ആയടത്തില്‍, ടി.പി. സുഗന്ധി, വി.ടി. ബിജിനി എന്നിവര്‍ സംസാരിച്ചു. ജി.എസ്. ഗോപീഷ് അക്കിത്തം കവിതകള്‍ ആലപിച്ചു.
ദേശപോഷിണി പബ്ലിക് ലൈബ്രറി യോഗം അനുശോചിച്ചു. പ്രസിഡണ്ട് എ.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. പി.കെ. പ്രകാശന്, എം.ടി. സേതുമാധവന്, ടി. സുജീഷ് ബാബു, സി.പി. പ്രജി, വി.ആര്. ഗോപകുമാര്‍, പി. മീര എന്നിവര്‍ സംസാരിച്ചു.
തിരുവമ്പാടിയിലെ സാംസ്കാരിക സംഘടനയായ ആവാസിന്റെയും വിദ്യാര്‍ത്ഥി വേദിയുടെയും പ്രവര്‍ത്തകര്‍ അനുശോച്ചിച്ചു. ഓണ്‍ലൈന്‍ അനുശോചനയോഗത്തില്‍ ജിഷി പട്ടയില്‍, ഇ.ആര്. രാജു, നന്ദു നാരായണന്, അശ്വതി ചന്ദ്രന്, എം.എം. ബിന്ദു കുമാരി, മിനി രാജു, അനാമിക ബിജു, ഫാത്തിമ ഫെഹ്മി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: