ഗുവാഹത്തി: സര്‍ക്കാരിനു കീഴിലുള്ള മദ്രസ പഠനം ആസാം സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. മതസംഘടനകള്‍ക്കോ, മറ്റു സംഘടനകള്‍ക്കോ അവരുടെ നിയന്ത്രണത്തില്‍ മദ്രസകള്‍ പ്രവര്‍ത്തിപ്പിക്കാം. എല്ലാ സമുദായങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ ഒരുപോലെയായിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് തീരുമാനമെന്ന് ആസാം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒന്നുകില്‍ സാധാരണ സ്‌കൂളുകളായി മാറ്റുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഇതിനുള്ള വിജ്ഞാപനം അടുത്ത മാസം പുറപ്പെടുവിക്കും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കില്ല. ഇത് തുടര്‍ന്നാല്‍ നാളെ ബൈബിളും ഭഗവദ്ഗീതയും പഠിപ്പിക്കേണ്ടിവരും. അതിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ സ്‌കൂളുകളിലെ അധ്യാപകരെ മറ്റ് സ്‌കുളുകളിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്രസകളില്‍ നിന്നു പുറത്തിറങ്ങുന്നവരുടെ സര്‍ട്ടിഫിക്കറ്റ് മെട്രിക്കുലേഷനും ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനും തുല്യമാണെന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ സാധാരണ സ്‌കൂളുകളില്‍ പഠിച്ച് കഠിനാദ്ധ്വാനം ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയ മറ്റു വിദ്യാര്‍ഥികളുമായി മത്സരിക്കുന്നു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു.
ഖുറാന്‍ പഠിച്ചതിനെ ഒരിക്കലും മറ്റു വിദ്യാര്‍ഥികളുടെ പഠനവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ പണമുപയോഗിച്ച് മതപഠനം നടത്തിയശേഷം അതിനെ ഡിഗ്രിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വിദ്യാഭ്യാസ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. സൂഫിസവും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇസ്ലാമിന്റെ സംഭാവനകളും ഇപ്പോള്‍ സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വിലാസം നല്‍കി, തെറ്റിദ്ധരിപ്പിക്കുന മതവിവരങ്ങള്‍ നല്‍കി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതംമാറ്റുന്ന ലൗ ജിഹാദ് സംസ്ഥാനത്ത് ശക്തമാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: