തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക നായകര്‍ ചെയ്യുന്നത് തെമ്മാടിത്തമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. ഭാഗ്യലക്ഷ്മിയുടെ കേസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കമാലൂദ്ദിന്‍ അടക്കമുള്ള സാംസ്കാരിക നായകര്‍ അര്‍എല്‍വി രാമകൃഷ്ണനെതിരെ ലളിതകലാ അക്കാദമിയില്‍ നടന്ന ജാതിവിവേചനവും ദളിത് പീഢനവും കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യവും കലാകേരളത്തിന് അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച കലാഭവന്‍ മണിയുടെ ആത്മാവിനെയാണ് സാംസ്കാരിക നായകരുടെ മൗനം മുറിവേല്‍പ്പിച്ചത്. ഭാഗ്യലക്ഷ്മി ചെയ്തത് നിയമം കയ്യിലെടുത്ത തെമ്മാടിത്തമാണ്. അര്‍എല്‍വി രാമകൃഷ്ണനോട് അക്കാദമി ചെയ്തത് ജാതി വിവേചന ഒരു തെമ്മാടിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാംസ്ക്കാരിക നായകര്‍ ചിലര്‍ ഈ തെമ്മാടിത്തരത്തെ അനുകൂലിക്കുകയും ചിലതിനെതിരെ നിസ്സംഗരാകുകയും ചെയ്യുന്നത് സാംസ്കാരിക തെമ്മാടിത്തമാണെന്നും ബി. ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
വടക്കെ ഇന്ത്യയിലെ ദളിത് പീഢനത്തിനെതിരെ സാംസ്ക്കാരിക കൂട്ടായ്മ മെഴുക്തിരി കത്തിക്കലും ഇവര്‍ നടത്തുമ്പോള്‍ കേരളത്തിലെ ദളിത് പീഡനത്തിനെതിരെ വെള്ളം വിഴുങ്ങി നില്ക്കുന്ന ഈ കൂട്ടര് സാംസ്കാരിക ബഫൂണുകളായി തരം താഴുന്നു. സുഗതകുമാരി ടീച്ചറെ ഒഴിച്ച് നിര്‍ത്തിയാല്‍ ഭാഗ്യലക്ഷമിയുടെ കേസ്സ് പിന്‍വലിക്കാന്‍ ഇന്ന് ആവശ്വപ്പെട്ടവര് നിയമവാഴ്ചയെയാണ് വെല്ലുവിളിക്കുകയാണെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: