ശാസ്താംകോട്ട: പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകിക്കയറ്റി കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില നല്‍കുന്നതായി പരാതി. കൊല്ലം ജില്ലാ എല്‍വിഡി ഡ്രൈവേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനാണ് ഇത്തരം താത്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ കൂറ്റന്‍ ക്രമക്കേടുകളുടെ തെളിവുകളുമായി നിയമ നടപടിക്കൊരുങ്ങുന്നത്.
അമ്പത്തിരï് പഞ്ചായത്തുകളിലെ താത്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതോടെ ഈ നിയമവിരുദ്ധ നിയമനത്തിന് സര്‍ക്കാരിന്റെ കൂടി ഒത്താശയുïന്ന് വ്യക്തമായിക്കഴിഞ്ഞു. ഇടതു വലതു വ്യത്യാസമില്ലാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൂടി ലഭിച്ചതോടെ വിവിധജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്തുകഴിയുന്ന നാലായിരത്തി എഴുന്നൂറോളം ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നമാണ് സര്‍ക്കാര്‍ തകര്‍ത്തത്.
കൊല്ലം ജില്ലയില്‍ നാനൂറ് പേരുടെ റാങ്ക് ലിസ്റ്റാണ് നിലവില്‍ ഉള്ളത്. ഇതില്‍ എഴുപത്തിഒന്ന് പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. അറുപത്തിയെട്ട് പഞ്ചായത്താണ് ജില്ലയിലുള്ളത്. ഇവിടെ എണ്‍പത്തി ഒമ്പത് വാഹനങ്ങളും ഉï്. എന്നാല്‍ ജില്ലയില്‍ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള ജീവനക്കാരുള്ളത് ഒമ്പത് പഞ്ചായത്തുകളിലാണ്. ബാക്കി എല്ലാ ഇടത്തും താത്കാലിക നിയമനമാണ്. ഈ രï് വിഭാഗത്തിനും ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് ഫïില് നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: