ശ്രീനഗര്‍: 1972 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ ഖബറിടം പുതുക്കി പണിത് മനോഹരമാക്കി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികള്‍ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീര്ഖാന്. പാക്കിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ എതിരിടുന്നതിനിടെ 1972 മെയ് മാസത്തിലാണ് അദ്ദേഹം വെടിയേറ്റുവീഴുന്നത്. പക്ഷേ, മൃതദേഹം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന് തയ്യാറായില്ല.
സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ വ്യക്തിയാണെന്നോ ഉള്ള പരിഗണന പോലും അവര്‍ നല്‍കിയില്ല.എന്നാല്‍ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യാഥാവിധി സംസ്കരിച്ചു.തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നു എന്നതൊന്നും കണക്കാക്കാതെയായിരുന്നു ഇത്. ഇപ്പോള്‍ കബറിടം പുതുക്കിപ്പണിത് സൈനിക മര്യാദയില്‍ മാതൃകയാകുകയാണ് ഇന്ത്യന്‍ സേന.
ഖബറിടം പുതുക്കിയതിന്റെ അടക്കം ചിത്രങ്ങളും ഇന്ത്യന്‍ സേന ട്വിറ്ററില്‍ പങ്കുവച്ചുഅതേസമയം, ഇന്ത്യന്‍ പസൈനികരുടെ മൃതദേഹങ്ങളോടുപോലും പാക്കിസ്ഥാന് കൊടും ക്രൂരതായാണ് കാണിക്കുന്നത്. മൃതദേഹം പോലും വികൃതമാക്കുന്നത് വീരകൃത്യമെന്ന് കരുതുന്നവരാണ് പാക്കിസ്ഥാന് സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: