കാഠ്മണ്ഡു: ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച നേപ്പാള്‍, ഒടുവില്‍ ചൈനീസ് അതിര്‍ത്തിയില്‍ ജാഗ്രതയില്‍. ചൈനീസ് അതിര്‍ത്തിയില്‍ പുതിയ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചു.
വടക്കന്‍ നേപ്പാളിലെ നിരവധി ഗ്രാമങ്ങളില്‍ ചൈന സംഘടിതമായ കൈയേറ്റം നടത്തുന്നുണ്ടെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേപ്പാള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവിടങ്ങളില്‍ പുതിയ ആറോളം സൈനിക പോസ്റ്റുകളാണ് സ്ഥാപിച്ചത്.
കര്‍ണാലി പ്രവിശ്യയിലെ ഹുംല ജില്ലയില്‍ ഒമ്പതിടങ്ങളിലാണ് ചൈനീസ് സൈന്യം കടന്നുകയറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇവിടങ്ങളില്‍ അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകള്‍ നേപ്പാള്‍ സൈന്യം സ്ഥാപിച്ചു. ഒന്‍പതോളം പുതിയ നിരീക്ഷണ പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് തീരുമാനം. ചൈനയുമായി 17 ജില്ലകളിലായി 1,400 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാള്‍ പങ്കിടുന്നത്. ഇന്ത്യയുമായി 1,800 കിലോമീറ്ററും 27 ജില്ലകളും നേപ്പാള്‍ പങ്കിടുന്നു. അടുത്ത രണ്ടുവര്‍ഷത്തിനകം ചൈനയുടേയും ഇന്ത്യയുടെയും അതിര്‍ത്തികളില്‍ അഞ്ഞൂറ് നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നേപ്പാള്‍ ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: