അഹമ്മദാബാദ് : ലൗ ജിഹാദിനെ പ്രോത്സാഹനം നല്കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായതായി വ്യാജ വാര്‍ത്താ സംപ്രേഷണം ചെയ്ത എന്‍ഡിടിവിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ കച്ച് (ഈസ്റ്റ്) പോലീസാണ് ഐപിസി സെക്ഷന്‍ 153 എ, 505 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ലൗ ജിഹാദിനെ മഹത്വവത്കരിക്കുന്ന പരസ്യം പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് തനിഷ്ക് ജുവല്ലറിക്കും ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായതായാണ് എന്‍ഡിടിവി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്.
വ്യാജ വാര്‍ത്ത നല്‍കിയതില്‍ എന്‍ഡിടിവിക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്സിങ് ജഡേജ നിര്‍ദ്ദേശം നല്‍കിയിരുന്നു. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയ്ക്കെതിരായ അല്ലെങ്കില്‍ ഒരു മതത്തിന്റെ സ്ഥാപകര്‍ക്കും പ്രവാചകന്മാര്ക്കും നേരെ അധിക്ഷേപം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന വ്യക്തികളെ ശിക്ഷിക്കുക എന്നതാണ് 153 എ വകുപ്പ്. വിവിധ മത, വംശീയ, ഭാഷ, പ്രാദേശിക ഗ്രൂപ്പുകള്‍, ജാതികള്‍, സമുദായങ്ങള്‍ എന്നിവ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിന് മുന്‍വിധിയോടെയുള്ളതും പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കാനുള്ളതാണ് 505 വകുപ്പ്.
പരസ്യം പിന്‍വലിച്ചെങ്കിലും ഗാന്ധിധാമിലെ തനിഷ്കിന്റെ ഷോറൂമിന് നേരെ ഹിന്ദുക്കള്‍ ആക്രമിച്ചതായാണ് ചാനല്‍ വ്യാജ വാര്‍ത്ത നല്‍കിയത്. ഇത് ചില പ്രാദേശിക മാധ്യമങ്ങള്‍ എറ്റെടുക്കയും പ്രചരിപ്പിക്കുകയും ചെയ്തു. ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ്.
ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘര്‍ഷത്തിന് നയിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് പ്രദീപ് സിങ് പറഞ്ഞു. എന്‍ഡിടിവി പുറത്തുവിട്ട വ്യാജമാണെന്ന് പിഐബിയും അറിയിച്ചിട്ടുണ്ട്. ഷോറൂമിന് നേരെ ആക്രമണമൊന്നുമില്ലെന്നും പ്രകോപിതരായ ജനക്കൂട്ടം കൊള്ളയടിച്ചുവെന്നത് എന്‍ഡിടിവി വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കച്ച് പോലീസും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: