കണിയാമ്പറ്റ: വയനാട്ടിലെ സംസ്കൃത ഭാഷാ പ്രചരണ പരിപാടികളുടെ ഭാഗമായി 2003ല്‍ പൊങ്ങിനിയില്‍ പ്രവര്‍ത്തനമാരംഭിച്ച വിഘ്നേശ്വര സംസ്കൃത വിദ്യാലയത്തിന്റെ ശിലാസ്ഥാപനത്തിനായി മഹാകവി അക്കിത്തത്തിന്റെ സാന്നിധ്യം ജില്ലയിലെ സംസ്കൃത പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകരുന്നതായിരുന്നു.
കുടുംബസമേതം പൊങ്ങിനിയില്‍ എത്തിയ അദ്ദേഹം രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിച്ച് ഒ.ടി. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് എല്ലാവരേയും അനുഗ്രഹിച്ച് മടങ്ങി. പിന്നീട് പലതവണ അദ്ദേഹം സംസ്കൃത പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് കത്തുകളും കവിതകളും അയച്ചതും വിസ്മരിക്കാനാകില്ല.
കേരളത്തിലെവിടെ ആയാലും സംസ്കൃത പരിപാടികള്‍ക്ക് അവശതകള്‍ മറന്ന് എത്തുന്ന അദ്ദേഹം സംസ്കൃത പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഗുരുനാഥനും പ്രേരണയുമാണ്. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ വിഘ്നേശ്വര സംസ്കൃത വിദ്യാലയ ട്രസ്റ്റ് അനുശോചിച്ചു. ട്രസ്റ്റ് ചെയര്മാന് ഒ.ടി.പദ്മനാഭന് നമ്പ്യാര്‍ ,വി.വി.ജിനചന്ദ്രപ്രസാദ്, ഒ.ടി.ബാലകൃഷ്ണന്, പി.ആര്.സഹസ്രനാമന്‍, എം.ബി ഹരികുമാര്‍ ,ഒ.ടി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: