നെടുങ്കണ്ടം: മുണ്ടിയെരുമ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നടുമുറ്റത്ത് നിര്‍മ്മിച്ച അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം. പിറ്റിഎയുടെ നേതൃ നിരയിലുള്ള ചിലരാണ് സമീപത്തായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടക്കുന്നത്.
ഇത്തരത്തില്‍ പൊളിച്ച് നീക്കുമ്പോള്‍ പകരം മറ്റ് സൗകര്യം ഒരുക്കാനും തയ്യാറായിട്ടില്ല. സംഭവത്തിനെതിരെ രക്ഷിതാക്കളും അധ്യാപകരും തന്നെ രംഗത്തെത്തി കഴിഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളില്‍ ഇവരുടേയോ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടേയോ അനുവദിയില്ലാതെയാണ് ഇതിന് നീക്കം നടക്കുന്നത്. മികച്ച രീതിയില്‍ പണികഴിപ്പിച്ച ഹാള്‍ പുതിയ കെട്ടിടത്തിന് അംഭംഗിയാണെന്ന് പറഞ്ഞാണ് ഈ നീക്കം നടക്കുന്നത്.
സ്കൂളിന്റെ അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 2200 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരിപാടികളില്‍ ഒത്തുകൂടുന്നതിനും അസംബ്ലി നടത്താനുമാണ് ഈ ഹാള്‍ ഉപയോഗിക്കുന്നത്. ജെആര്‍സി, എന്‍എസ്എസ്, എസ്പിസി, എന്‍സിസി, സ്കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയ നിരവധി പരിപാടികള്‍ കുട്ടികള്‍ക്ക് വെയിലും മഴയും കൊള്ളാതെ പരിശീലനം നടത്താനും ഇവിടം ആണ് ഉപയോഗിക്കുന്നത്. സ്കൂളിലെ മറ്റ് പരിപാടികള്‍ പൊതു പരിപാടികളും നടക്കുന്നതും ഇതേ ഹാളിലാണ്. ഭംഗിയായി പണി തീര്‍ത്ത ഹാള്‍ പൊളിക്കുന്നത് സ്കൂളിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും ഒത്തുകൂടലിനെയാണ് ഹനിക്കുന്നത്. സംഭവത്തില്‍ ഇടപെടണമെന്നും ഹാള്‍ പൊളിച്ച് നീക്കരുതെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: