കോട്ടയം: യൂഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് ചേക്കേറുന്ന ജോസ് കെ മാണിയുടെ നിലപാടിനെതിരെ മാണിയുടെ മകളുടെ ഭര്‍ത്താവ് എം.ബി ജോസഫ്. ബാര്‍ കോഴ വിഷയത്തില്‍ അകാരണമായി കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം. അവരോട് അനുകൂലമായ നിലപാട് ജോസ് കെ മാണി സ്വീകരിക്കുന്നതില്‍ എതിര്പ്പുണെന്നും ജോസഫ് വ്യക്തമാക്കി.
ഇടതുപക്ഷത്ത് കേരളാകോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം മാണി പണ്ടെ തിരിച്ചറിഞ്ഞതാണെന്നും ജോസഫ് പറഞ്ഞു. ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ല. കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടാല്‍ പാലാ മണ്ഡലത്തില്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കൂടിയായ എം.ബി ജോസഫ് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലും അസ്വാരസ്യങ്ങള്‍ തുടരുകയാണ്. പാലാ എന്സിപിയുടേതാണന്നും അത് വിട്ടുനല്‍കാന്‍ തയാറല്ലായെന്നും സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്കേണ്ടതില്ലായെന്നാണ് സിപിഐ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: