തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി കരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ബാധിച്ച് അസുഖം ഭേദമായാലും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആരോഗ്യം മോശമാകാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ട്ടിഫിക്കറ്റ് കൂടി കരുതേണ്ടത്. 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ഥാടകരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കൂ. മല കയറുമ്പോള്‍ മാസ്ക് ധരിക്കേണ്ട. എന്നാല്‍, മറ്റ് സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
കൊവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ സ്നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുളള 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കണം. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: