പൂനെ: പൂനൈ ഹൈന്ദവ എകീകരണത്തിലൂടെ സമൂഹത്തിലെ അസമത്വം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ജീവിതവ്രതമാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് ദത്തോപാന്ത് ഠേംഗ്ഡിജിയെന്ന് ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
ഠേംഗ്ഡിജി അവസാന ശ്വാസം വരെ സാമൂഹിക ഐക്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചു. സാമൂഹത്തെ എകീകരിച്ച് അസമത്വത്തെ ഉന്മൂലനം ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് ഠേംഗ്ഡിജി വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപീകരിച്ചത്. രാജ്യത്തിന്റെ അവസ്ഥയും സാഹചര്യത്തിനും അനുശ്രിതമായാണ് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ദത്തോപാന്ത് ഠേംഗ്ഡി ജന്മശതാബ്ദിയാഘോഷ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്സംഘചാലകന്മാരായ ഡോ. ഹെഡ്ഗെവാര്‍, ഗുരുജി ഗോല്‍വാല്‍ക്കര്‍, ബാലസാഹേബ് ദേവറസ് എന്നിവരുടെ ചിന്തകളില്‍ നിറഞ്ഞ് നിന്ന സാമൂഹിക ഐക്യമെന്ന് ആശയത്തെ ഠേംഗ്ഡിജി തന്റെ പ്രവര്‍ത്തനത്തില്‍ സ്വാംശീകരിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ മഹത്ത് വ്യക്തികളുടെ കൂട്ടായ്മയിലൂടെയും സമര്‍പ്പണത്തിലൂടെയും ദത്തോപാന്ത് ഠേംഗ്ഡി സൃഷ്ടിച്ച സമഗ്ര ദര്‍ശനം ‘നമ്മുടെ സംസ്കാരത്തിന്’ അനുസൃതമായിരുന്നു. ഇതേ കാഴ്ചപ്പാടാണ് സംഘവും മുന്നോട്ട് വയ്ക്കുന്നതെന്ന് സര്‍സംഘചാലക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: