കൊല്ലം: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കോര്പ്പറേഷന് വക അറവുശാല അടച്ചുപൂട്ടുമെന്ന് സൂചന. മേയര്‍ ഹണി ബെôമിന്റെ വാര്‍ഡായ വടക്കുംഭാഗത്തു സ്ഥിതിചെയ്യുó അറവുശാലയാണ് അടച്ചുപൂട്ടുóത്.
മാലിന്യസംസ്കരണത്തിനായി അറവുശാലയിð സ്ഥാപിച്ച എം ഫ്ളുവന്റ് പ്ലാന്റ് മാസങ്ങളായി തകരാറിലായത് നന്നാക്കാന്‍ സാധിക്കാത്തതാണ് അടച്ചുപൂട്ടലിന് കാരണം. പ്ലാന്റ് സ്ഥാപിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനി തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കോര്പ്പറേഷന്.
കോഴിക്കോട് ആസ്ഥാനമായ സ്വകാര്യകമ്പനിയാണ് മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോഴുïാകുന്ന ഖര-ദ്രാവക മാലിന്യം വേര്‍തിരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. ഖരമാലിന്യം വളമായും ദ്രാവകരൂപത്തിലുള്ളവ വേര്‍തിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതെല്ലാം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി.
അരക്കോടി രൂപ മുടക്കി പുതിയയന്ത്രം സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനവുമായി കമ്പനി വീïും കോര്‍പ്പറേഷനെ സമീപിച്ചു. എന്നാല്‍ പുനര്‍നിര്‍മാണത്തിന് ലക്ഷങ്ങള്‍ വേïിവരുമെന്നതിനാല്‍ കരാര്‍ റദ്ദാക്കാനുള്ള നടപടി ആലോചിക്കുകയാണ് കോര്പ്പറേഷന്.
പ്രശ്നപരിഹാരത്തിന് ശ്രമം: മേയര്‍
കോര്പ്പറേഷന് ഏറെ പണം ചെലവഴിച്ച് നിര്‍മിച്ച അറവുശാല പെട്ടെó് അടച്ചുപൂട്ടിñെó് മേയര്‍ ഹണി ബെôമിന്. ആധുനിക അറവുശാലയും മാലിന്യസംസ്കരണവും നഗരത്തിന് അത്യന്താപേക്ഷിതമാണ്. അത് മുന്‍കൂട്ടി കïാണ് ആധുനികസൗകര്യങ്ങളോടു കൂടിയ അറവുശാല സ്ഥാപിച്ചത്. എóാð മാലിന്യസംസ്കരണം വേïവിധം നടക്കാത്തതിനാð ഇപ്പോള്‍ ആ അറവുശാല പ്രവര്‍ത്തനരഹിതമാണ്.
മാലിന്യസംസ്കരണത്തിന് സ്ഥാപിച്ച പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുóിടത്താണ് കരാറേറ്റെടുത്ത കമ്പനിക്ക് വീഴ്ച സംഭവിച്ചത്. മൃഗങ്ങളുടെ ചോരയും മറ്റുമുള്ള മാലിന്യം വേïരീതിയിð സംസ്കരിക്കാന്‍ കമ്പനി സ്ഥാപിച്ച പ്ലാന്റിന് കഴിയുóിñ. അവര്‍ പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുï്. അത് വൈകാതെ പരിശോധിച്ച് കൗണ്‍സിലിð ചര്‍ച്ച ചെയ്യും. കമ്പനിക്ക് പ്ലാന്റ് സ്ഥാപിച്ച വകയിð ഇനിയും പണം നല്‍കാനുï്. അതിനാð തóെ കമ്പനിക്ക് ഉത്തരവാദിത്വത്തിð നിó് പിòാറാനാകിñ. എത്രയും വേഗം പ്രശ്നം പരിഹരിച്ച് നഗരവാസികളുടെ ദുരിതം ഇñാതാക്കാനാണ് കോര്‍പ്പറേഷന്റെ ശ്രമം.
ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ഫലമുണ്ടായില്ല – ബി. ഷൈലജ, കൗണ്‍സിലര്‍
നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അറവുശാലയിലെ മാലിന്യസംസ്കരണം സംബന്ധിച്ച പ്ലാന്റിലെ പ്രശ്നം കോര്പ്പറേഷന് പരിഹരിക്കാനായില്ല. 26 ലക്ഷംരൂപ ചെലവഴിച്ചാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്. ഏതാï് വിവിധ സമയങ്ങളിലായി ഒരുകോടിയോളം രൂപ കോര്പ്പറേഷന് ഇതിനായി ചെലവഴിച്ചു. പക്ഷേ ഫലം കïില്ല.
പ്ലാന്റിന്റെ ട്രയല്‍ റണ്‍ നടത്തുമ്പോഴെല്ലാം രൂക്ഷമായ ദുര്‍ഗന്ധവും മാലിന്യപ്രശ്നങ്ങളുമാണ് ഉïായത്. ഇതോടെ പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തി. അങ്ങനെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.
ഒടുവില്‍ കോടതി ഉത്തരവനുസരിച്ച് 2018 ജൂലൈയിð പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുóു. ഇടയ്ക്ക് തുറക്കാന്‍ കോര്പ്പറേഷന് ശ്രമിച്ചെങ്കിലും ബിജെപി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.
ഒടുവില്‍ ആധുനികസംവിധാനം ഏര്‍പ്പെടുത്തി ഖര-ദ്രാവക മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സംസ്കരിക്കുമെന്ന് കോര്പ്പറേഷന് ഉറപ്പുനല്‍കി. തുടര്‍óും പ്രശ്നപരിഹാരത്തിനായി പല തവണകളിലായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിനുശേഷം നടത്തിയ ട്രയല്‍ റണ്ണുകളും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: