തിരുവനന്തപുരം:ജീവിതവും കവിതയും ഹരിനാമകീര്‍ത്തനമാക്കിയ ആചാര്യകവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍ . കരികൊണ്ടു തുടങ്ങിയ ചുവരെഴുത്തു മുതല്‍ സാക്ഷാല്‍ ഹരിയെത്തന്നെ പകര്‍ത്തിയ ഭാഗവതം വരെ നരനില്‍ നിന്ന് നാരായണനിലേക്കുള്ള അയനമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. നിരുപാധികമായ സ്‌നേഹമാണ് മാനവികത. അതുതന്നെയാണ് ആദ്ധ്യാത്മികതയും. സ്‌നേഹത്തെ കാരുണ്യമായിട്ടാണ് അദ്ദേഹം അനുഭവിച്ചത്. കണ്ണീരിന്റെ കരുത്തിലൂടെ സാമൂഹികമായ അധര്‍മ്മത്തെ ശുദ്ധീകരിച്ചെടുക്കാന്‍ അഹോരാത്രം ആ കാവ്യതപസ്വി പരിശ്രമിച്ചു.ഇരുപതാം നൂറ്റാണ്ടിന്റെ എഴുത്തച്ഛനാണ് അക്കിത്തം
ബാലഗോകുലം സ്ഥാപകനായ ശ്രീ.എം.എ. കൃഷ്ണനുമായുള്ള പരിചയം അക്കിത്തത്തിന്റെ കര്‍മ്മമണ്ഡലങ്ങളെ സ്വാധീനിച്ചിരുന്നു. ഗുരുവായൂര്‍ സന്നിധിയില്‍ വച്ച് അക്കിത്തം തെളിയിച്ച നിലവിളക്കിനു മുന്നിലാണ് ബാലഗോകുലം പിറക്കുന്നത്. 2000ല്‍ ജന്മാഷ്ടമി പുരസ്‌ക്കാരം ആ പാദങ്ങളിലാണ് സമര്‍പ്പിക്കപ്പെട്ടത്. ഗുരുവും രക്ഷാകര്‍ത്താവുമായി ഒപ്പമുണ്ടായിരുന്ന ആ മഹാത്മാവിന്റെ തേജോരൂപത്തിനു മുന്നില്‍ ബാലഗോകുലം സാഷ്ടാംഗം നമിക്കുന്നു.ആര്‍.പ്രസന്നകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: