ഐസ്വാള്‍: അറിവിന്റെ അക്ഷയഖനിക്ക് പ്രണാമം അര്‍പ്പിക്കുകയാണെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭൗതികവും മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാവരും വേല ചെയ്യുന്നതും, കൈയ്യിലും നാവിലും ചങ്ങല വീഴാത്തതും, തലയും വയറും നിറയുന്നതുമായ ഒരു നവലോകം സ്വപ്നം കാണുന്നു. എന്ന പ്രതിബദ്ധതയോടെ മലയാള സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ജ്ഞാനപീഠ ജേതാവായ മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ നാലിന് കുമാരനല്ലൂരില്‍ അദ്ദേഹത്തിന്റെ നാട്ടുകാരും തപസ്യയും ചേര്‍ന്ന് സംഘടിപ്പിച്ച ജ്ഞാനപീഠ പുരസ്കാര അഭിനന്ദന സമ്മേളനത്തില്‍ അദ്ദേഹം വീടിന് പുറത്ത് അവസാനമായി പങ്കെടുത്ത യോഗം നടന്നു. അതില്‍ ഉദ്ഘാടകനായി അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിക്കാനും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി ഞാന്‍ കരുതുന്നു. മഹാനായ ആ ധന്യാത്മാവിന്റെ പാവന സ്മരണയ്ക്ക് മുന്പില് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: