തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ച് പോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്ക്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി.
അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണിത്. മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്കുന്ന പ്രാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടുത്തെ ഒരു വാര്‍ഡിലേക്ക് വേണ്ടുന്ന എല്ലാ ഓക്സിജന്‍ സംവിധാനങ്ങളും നല്‍കുന്നത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിക്കുന്നില്ല.
എല്ലാ കിടക്കയിലേക്കും പൈപ്പ് വഴി ഓക്സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഒരു കോവിഡ് രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ.ആന്‍ഡ്രൂസിന് ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ ചെക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: