കീവ് (ഉക്രെയ്ന്): യുവേഫ നേഷന്‍സ് ലീഗില്‍ അട്ടിമറി. മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനെ ഉക്രെയ്ന് അട്ടിമറിച്ചു. ചരിത്രത്തിലാദ്യമായാണ് ഉക്രെയ്ന് സ്പെയിനെ തോല്‍പ്പിക്കുന്നത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ സ്വിറ്റ്സര്‍ലന്‍ഡ് സമനിലയില്‍ കുരുക്കി.
ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ലീഗ് എ ഗ്രൂപ്പ് നാല് മത്സരത്തില്‍ ഉക്രെയ്ന് മടക്കമില്ലാത്ത ഒരു ഗോളിനാണ് സ്പെയിനെ കീഴ്പ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങിയ വിക്ടര്‍ സൈഗാനോവാണ് 76-ാം മിനിറ്റില്‍ ഉക്രെയ്നിന്റെ വിജയഗോള്‍ കുറിച്ചത്. 2018 നവംബറിനുശേഷം തോല്‍വിയറിയാതെ കുതിച്ച ടീമാണ് സ്പെയിന്.
ഗ്രൂപ്പ് നാലിലെ ജര്‍മനി-സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. ജര്‍മനിക്കായി ടിമോ വെര്‍ണര്‍, ഹാവേര്‍ട്സ്, സെര്‍ജി നാബ്രി എന്നിവര്‍ ഗോള്‍ നേടി. സ്വിറ്റ്സര്‍ലന്‍ഡിനായി മരിയോ ഗാവ്റാനോവിച്ച് രണ്ട് ഗോള്‍ അടിച്ചു. മറ്റൊരു ഗോള്‍ റെമോ ഫ്ര്യൂലറുടെ വകയായായിരുന്നു.
ഉക്രെയ്നിനോട് തോറ്റെങ്കിലും ഗ്രൂപ്പില്‍ സ്പെയിന് തന്നെയാണ് ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ ഏഴു പോയിന്റുണ്ട്. ആറു പോയിന്റുള്ള ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: