കൊച്ചി : ഭക്തര്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തീര്‍ത്ഥാടകള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും വെര്‍ച്വല്‍ ക്യൂവിലൂടെ ആയിരിക്കണമെന്നും കര്‍ശ്ശന നിര്‍ദ്ദേശവുമായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദര്‍ശനത്തിനായി ഭക്തര്‍ എത്തുമ്പോള്‍ തന്ത്രിക്കും മേല്‍ശാന്തിക്കും കൊറോണ ബാധിക്കേണ്ട സാഹചര്യമുണ്ടായാല്‍ തുടര്‍ നടപടി എന്ത് സ്വീകരിക്കണമെന്ന് ആലോചിക്കണം. ഭക്തരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഒപ്പം വന്ന മറ്റ് ഭക്തരെ എന്ത് ചെയ്യണമെന്നതിലും വ്യക്തമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കണം.
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടനം പുനരാരംഭിക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായുണ്ട്. പമ്പയില്‍ സ്‌നാനത്തിന് ഭക്തര്‍ക്ക് അനുമതി നല്‍കരുത്. പമ്പയില്‍ കെട്ടുനിറ ചടങ്ങുകള്‍ക്കും അനുമതി നല്‍കരുതെന്നും സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവേശനം നല്‍കരുത്. വെര്‍ച്വല്‍ ക്യൂ സംവിധാനം കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം അനുവദിക്കുക, പമ്പയിലും സന്നിധാനത്തും, നിലയ്‌ക്കലും വിരിവെയ്‌ക്കാന്‍ പാടില്ല. ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തണം. ദര്‍ശനത്തിനായി എവിടേയും ക്യൂ നില്‍ക്കാന്‍ അവസരം നല്‍കാതെ ശ്രമിക്കണം. ക്യൂ നില്‍ക്കേണ്ടിവന്നാല്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: