കൊയിലാണ്ടി: കൊല്ലം ടൗണില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ന്നു വീഴാന്‍ കാരണം. മാലിന്യങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞിരിക്കുകയാണ്.
നിര്‍മ്മാണത്തിലിരിക്കുന്ന മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം തകര്‍ന്നുവീണതിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍മ്മാണത്തിലെ ക്രമക്കേടുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി നഗരസഭാ കമ്മറ്റി ആവശ്യപ്പെട്ടു.
അടര്‍ന്നുവീണ ഭാഗം മാത്രം തേച്ചുമിനുക്കാനുള്ള കരാറുകാരന്റെ ശ്രമത്തിനു നഗരസഭാധികൃതര്‍ കൂട്ടുനില്‍ക്കരുത്. കരാറുകാരനെതിരെ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ നഗരസഭയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കെ.വി. സുരേഷ്, ഒ. മാധവന്, ഷാജി കാവുംവട്ടം, ഗലേഷ് കൊല്ലം, കെ.പി.എല്‍. മനോജ്, ടി.സി. ജിജു, അനില്‍കുമാര്‍ നഗരേശ്വരം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: