നാദാപുരം: അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. വ്യാഴാഴ്ച്ച വരെ ഓഫീസ് പ്രവര്‍ത്തിക്കില്ല. അണുനശീകരണത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കും.
ഇതിനിടെ ചെക്യാട് രണ്ട് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് പോകാനുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വളയത്ത് ഇന്നും ചെക്യാട് നാളെയും കോവിഡ് പരിശോധന നടക്കും. വാണിമേലില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: