ഇടുക്കി: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിലെ കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണട്്. കോട്ടയത്തെ കൊറോണ ലാബ് അവധിയായതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത്.
ഉറവിടം വ്യക്തമല്ല: പള്ളിവാസല്‍ ചെങ്കുളം സ്വദേശി(41), മറയൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് (46), കഞ്ഞിക്കുഴി സ്വദേശി(73), സമ്പര്‍ക്കം: പള്ളിവാസല്‍ ആനച്ചാല്‍ സ്വദേശിനി(64), തടിയമ്പാട് സ്വദേശികള്‍(62,37), മണിയറാംകുടി സ്വദേശിനികള്‍(24), ഇടുക്കി കോളനി സ്വദേശിനി(35), സ്വദേശി(42), വാത്തിക്കുടി സ്വദേശികള്‍(31, 41, 53), വെണ്മണി സ്വദേശി(62), വാത്തിക്കുടി സ്വദേശിനി(51), വണ്ടിപ്പെരിയാര്‍ സ്വദേശിനി(38), പെരുവന്താനം സ്വദേശികള്‍(32, 67, 54), സ്വദേശിനി(57), ഇടവെട്ടി സ്വദേശിനികള്‍ (80, 43), ഇടവെട്ടി സ്വദേശി(29), കരിമണ്ണൂര്‍ സ്വദേശി(27), കുടയത്തൂര്‍ സ്വദേശികള്‍(68, 1, 10, 15, 18), കുടയത്തൂര്‍ സ്വദേശിനികള്‍(30, 32), വെള്ളിയാമറ്റം സ്വദേശിനി(57), നെടുങ്കണ്ടം സ്വദേശിനി(49), ഉടുമ്പഞ്ചോല സ്വദേശിനി(23), കുമാരമംഗലം സ്വദേശിനി (83), കുമാരമംഗലം സ്വദേശിയായ നാല് വയസുകാരന്, മണക്കാട് സ്വദേശിനികള്‍(31, 27, 21), സ്വദേശികള്‍(63, 24), തൊടുപുഴ സ്വദേശിനികളായ 6 പേര് (99, 59, 42, 21, 18, 51), തൊടുപുഴ സ്വദേശികളായ 6 പേര് (69, 56, 52, 28, 59, 29), കുമ്പംങ്കല്ല് സ്വദേശികള്‍(52, 56), രാജാക്കാട് സ്വദേശികള്‍(41, 28, 21), രാജകുമാരിയിലുള്ള 11 ഇതര സംസ്ഥാന തൊഴിലാളികള്‍, ചക്കുപള്ളം സ്വദേശി(21), കാഞ്ചിയാര്‍ സ്വദേശി(21), കട്ടപ്പന സ്വദേശി(16), കട്ടപ്പന സ്വദേശിനി(42), നായരുപാറ സ്വദേശികള്‍(65, 2), നായരുപാറ സ്വദേശിനി(81), കൊക്കയാര്‍ സ്വദേശി(24).
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 5212 പേരായി. ആറ് പേര് മരിച്ചപ്പോള്‍ 3782 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1424 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 129 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗമുക്തി ലഭിച്ചത്. ഇനി 829 പേരുടെ ഫലം കൂടി വരാനുണ്ട്.
കണ്ടെയ്ന്മെന്റ് സോണ്‍ ഇല്ല
ജില്ലയില്‍ ഇന്നലെ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍ ഇല്ല. കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന പെരുവന്താനം പഞ്ചായത്തിലെ (എ) 11-ാം വാര്‍ഡ് പൂര്‍ണ്ണമായും (ബി) 12-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കോട്ടപ്പാറ കുരിശടി ജങ്ഷന് മുതല്‍ കുളത്തിനാല്പ്പടി വരെയുള്ള റോഡിന്റെ ഇരുവശവും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: