ആലുവ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആലുവ പച്ചക്കറി മത്സ്യ മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ നടത്തിയ കൊറോണ പരിശോധനയോട് വ്യാപാരികളും തൊഴിലാളികളും സഹകരിക്കുന്നില്ല. 75 ഓളം വ്യാപാരികളും മൂന്നിരട്ടിയോളം തൊഴിലാളികള്‍ക്കുമായി അനുവദിച്ച സമയത്ത് പരിശോധനക്കെത്തിയത് കേവലം 16 പേര്. അതേസമയം പാര്ക്കറ്റിലെ 150 ഓളം ചുമട്ടുതൊഴിലാളികളില്‍ 86 പേര് പരിശോധന നടത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തി.
പനിയെ തുടര്‍ന്ന് ഞായറാഴ്ച്ച രണ്ട് വ്യാപാരികള്‍ ആശുപത്രിയില്‍ നേരിട്ട് നടത്തിയ പരിശോധനയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇതിന് പുറമെ പകുതിയോളം പേരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. ഇത്രയേറെ ഗുരുതരമായ സാഹചര്യമുണ്ടായിട്ടും 90 ശതമാനം വ്യാപാരികളും കൊറോണ പരിശോധനക്ക് ഹാജരാകാത്തത് ആരോഗ്യപ്രവര്‍ത്തകരെയും വിഷമത്തിലാക്കുകയാണ്.
ആലുവ പച്ചക്കറി – മത്സ്യ മാര്‍ക്കറ്റുകളിലായി 76 സ്റ്റാളുകള്‍ മാത്രമുണ്ട്. ചിലര്‍ കൂട്ടുസംരഭമായി സ്റ്റാളുകള്‍ നടത്തുന്നുണ്ട്. ഓരോ സ്റ്റാളിലും രണ്ട് മുതല്‍ അഞ്ച് വരെ തൊഴിലാളികളുണ്ടാകും. ഇതിന് പുറമെ മാര്‍ക്കറ്റിലെ മൊത്ത വ്യാപാരികള്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമുണ്ട്. ഇവരെല്ലാം ചേര്‍ന്നാല്‍ ഏകദേശം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് 400 ഓളം പേരുണ്ടാകും. ഇവരില്‍ 116 പേര് മാത്രമാണ് ഇന്നലെ പരിശോധനക്കെത്തിയത്.
ഓരോ വിഭാഗത്തിനും പ്രത്യേക സ്ളോട്ടുകളായി തിരിച്ചാണ് പരിശോധന സൗകര്യം ഒരുക്കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് രോഗ ലക്ഷണം കാണിക്കില്ലെങ്കിലും ആരോഗ്യമില്ലാത്തവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും വേഗത്തില്‍ രോഗപകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ കൊറോണ പരിശോധനയ്ക്ക് വിധേയമാകാതെ മാറിനില്‍ക്കുന്നത് സമൂഹത്തെയാണ് ബാധിക്കുന്നതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: