മിതത്വമില്ലാത്തൊരു മര്‍ത്യന്റെ രോദനം
പ്രകൃതിക്ക് എന്തിത്ര ക്ഷോഭം?
മനഃശുദ്ധിയില്ലാത്ത മര്‍ത്യന്റെ പ്രാര്‍ത്ഥന
ജല്‍പനം ഒന്നുമാത്രം.
സമത്വമിതത്വങ്ങള്‍ നിന്നില്ലില്ലാതെ
തിരയുന്നതെന്ത് നീ മര്‍ത്യാ?
നീ അറിയൂ നിന്നെ
പ്രകൃതി നിന്നിലാണെന്ന്.
നീ അറിയൂ നിന്നെ
ശാസ്ത്രവും അതുവരെ മാത്രം.
പ്രകൃതവും നീയെ പ്രപഞ്ചവും നീയെ
പ്രകൃതി തന്‍ ഘാതകനും.
ചൂഷണം ഭൂഷണമാക്കുന്നു മര്‍ത്യന്‍.
സമത്വമിതത്വങ്ങള്‍ ഒത്തുചേര്‍ന്ന്
മര്‍ത്യനായ് വാഴുക മണ്ണില്‍
കാരുണ്യമനുതാപമൊത്തു
ചേര്‍ന്നുള്ളൊരു
മന്ത്രം ജപിക്കുക മര്‍ത്യാ.
കൃതജ്ഞതാ മന്ത്രം സദാജപിച്ചീടൂക.
വാഴുക….വാഴുക…. മണ്ണില്‍.
മര്‍ത്യനായ് വാഴുക മണ്ണില്‍…
നിത്യവും
മര്‍ത്യനായ് വാഴുക
മണ്ണില്‍.
മനോജ് കോട്ടയ്‌ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: