കൊട്ടാരക്കര: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വാളകത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട വയോധികയുടെ മൃതദേഹം ദഹിപ്പിച്ച ശേഷം സംസ്കരിച്ചു. പൊടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63)യുടെ മൃതദേഹം സംസ്കരിക്കാന്‍ ഞായറാഴ്ച വാളകം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയില്‍ എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു.
മതിയായ മുന്‍കരുതലുകളോ കുഴിയ്ക്ക് വേïത്ര ആഴമോ ഇല്ലെന്ന് ആരോപിച്ച് മാര്‍ത്തോമാ പള്ളിക്ക് സമീപമുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സംസ്കാരം മാറ്റിവെച്ചു. വീണ്ടും ഇന്നലെ രാവിലെ മുതല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ശവസംസ്കാരത്തിനുളള ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതറിഞ്ഞ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും പോലീസും നാട്ടുകാരുമായി ചര്‍ച്ച നടത്തി വയോധികയുടെ മൃതശരീരം ദഹിപ്പിച്ച ശേഷം കല്ലറയില്‍ അടക്കം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: