കൊച്ചി: ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ജസ്യൂട്ട് സഭാ വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ വിമര്‍ശനവുമായി കത്തോലിക്കാ ഫോറം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഒരോ പൗരനും കടമയുണ്ടെന്നും വൈദികരുടെയും സന്യസ്തരുടെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണോയെന്ന് സഭാ നേതൃത്വം ഗൗരവതരമായി പരിശോധിക്കണമെന്നും ഫോറം പ്രസിഡന്റ് ബിനു ചാക്കോ പഴയചിറ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
സഭാ നേതൃത്വത്തിന്റെ വിധേയത്വത്തിന് വിപരീതമായി, നിയമലംഘനം നടത്തുന്നവരുമായി ചേര്‍ന്നുള്ള ആക്ടിവിസം നിയന്ത്രിക്കേണ്ടതാണ്. നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളെ വിവേകപൂര്‍വം നേരിട്ട് നിരപരാധിത്വം തെളിയിക്കേണ്ടതിന് പകരം മതവികാരം ഇളക്കി വിട്ട് വിശ്വാസികളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കരുത്. കത്തോലിക്ക സഭ വൈദികര്‍ക്ക് പൗരോഹിത്യം നല്‍കുന്നത് രാഷ്‌ട്രീയ നേതാക്കളെയും സര്‍ക്കാര്‍ പ്രസ്ഥാനങ്ങളെയും അനുകൂലിച്ചോ പ്രതികൂലിച്ചോ അക്ടിവിസം നടത്താനല്ല. വൈദികര്‍ പുരോഹിത ശുശ്രൂഷ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കട്ടെ. അതല്ല ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കണമെങ്കില്‍ പൗരോഹിത്യത്തിന്റെയും ക്രൈസ്തവ സഭയുടെ നേതൃത്വത്തിലാണെന്നുള്ള പരിരക്ഷയും മാറ്റിവെച്ച് എന്ത് തരം സാമൂഹിക പ്രവര്‍ത്തനവും ആയിക്കോട്ടെ.
നീതിക്ക് വേണ്ടി പ്രസ്താവനകളുമായി ഇറങ്ങുന്നവര്‍ എത്രയും പെട്ടന്ന് ജാമ്യത്തിലിറക്കാനും നിയമപരമായി നിരപരാധിത്വം തെളിയിക്കാനുമാണ് ശ്രമിക്കേണ്ടത്. കമ്മിറ്റിയെ നിയോഗിച്ച് സഭാപരമായ അന്വേഷണം നടത്തണം. രണ്ട് വര്‍ഷത്തിലധികമായി സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുവെന്നും നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്നും അറിയുന്നു. ഇക്കാര്യം സഭാനേതൃത്വം അറിഞ്ഞിരുന്നോയെന്ന് ഈശോസഭയുടെ നേതൃത്വം പറയേണ്ടതാണ്. അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് വൈദികനെ സംരക്ഷിക്കുന്നതില്‍ വീഴ്ച വന്നു. മറിച്ചാണെങ്കില്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ല. അറസ്റ്റ് കത്തോലിക്ക സഭയോടുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ബോധപൂര്‍വമായ കടന്നാക്രമണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ആക്ടിവിസ്റ്റുകള്‍ ശ്രമിക്കുന്നത് സഭാ നേതൃത്വം ഗൗരവമായി പരിശോധിക്കണം. അല്ലെങ്കില്‍ ഇവരുടെ ആരവങ്ങളില്‍ സഭ ഹൈജാക്ക് ചെയ്യപ്പെടും.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നിയമത്തിന് വിധേയവും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരികള്‍ക്കും നിയമപാലകര്‍ക്കും കീഴ്‌പ്പെട്ടും ആയിരിക്കണം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാകരുത്. ആക്ടിവിസം ആവശ്യമുള്ളവരെ അവരുടെ വഴിക്ക് സ്വതന്ത്രമായി വിട്ട്, ധരിച്ചിരിക്കുന്ന വൈദിക വേഷം സഭയ്‌ക്ക് ബാധ്യത ആവാതിരിക്കാനുള്ള ക്രാന്തദര്‍ശിത്വം നേതൃത്വത്തിന് ഉണ്ടാവണം, അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ ഭീമാ കൊറേഗാവിലെ ജാതി സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. വൈദികനായ ഫാ. സ്റ്റാന്‍ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗമാണ്. അറസ്റ്റ് സഭകള്‍ക്കെതിരായ നീക്കമായി ഇടത്-മുസ്ലിം ആക്ടിവിസ്റ്റുകളും സംഘടനകളും വ്യാഖ്യാനിക്കുന്നതിനിടെയാണ് ക്രൈസ്തവ സമൂഹത്തില്‍നിന്നും വ്യത്യസ്ത അഭിപ്രായം ഉയരുന്നത്. സഭാ പ്രവര്‍ത്തകര്‍ ആക്ടിവിസ്റ്റുകളാകേണ്ടെന്ന് സഭയ്‌ക്കുള്ളിലും വികാരമുണ്ട്. സാമൂഹ്യ പ്രവര്‍ത്തനത്തിനായി സഹകരിക്കുന്നവരുടെ രാജ്യവിരുദ്ധ താത്പര്യങ്ങള്‍ തിരിച്ചറിയണമെന്നും നേതൃത്വം വിലയിരുത്തുന്നു. സ്റ്റാന്‍ സ്വാമിക്ക് പിന്തുണയുമായെത്തുന്ന സംഘടനകള്‍ തീവ്രവാദ പശ്ചാത്തലമുളളവരാണെന്നും കേരളത്തില്‍ ഉള്‍പ്പെടെ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയില്‍ ചരട് വലിച്ചവരാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: