‘മത നിരപേക്ഷത, സാമൂഹിക സാമുദായിക സൗഹാര്‍ദ്ദം, സഹിഷ്ണുത എന്നിവ ഇന്ത്യയുടെ പാരമ്പര്യത്തിലധിഷ്ഠിതമാണ്, ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍! രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും മതപരവുമായ അവകാശങ്ങള്‍! ഏറെ സുരക്ഷിതവുമാണ്. ഗരിബ് നവാസ് കൗശല്‍! വികാസ് യോജന, ഹുനാര്‍! ഹാത്ത്, നയി മന്‍!സില്‍!, സീഖോ ഔര്‍! കമാവോ, ബീഗം ഹസ്രത് മഹല്‍! സ്‌കോളര്‍!ഷിപ്പ്, നയി ഉഠാന്‍!, നയാ സവേരാ തുടങ്ങിയ പദ്ധതികള്‍! ന്യൂനപക്ഷ ശാക്തീകരണത്തിന്റ്റെ നാഴികക്കല്ലുകളാണ്:
:മുഖ്താര്‍! അബ്ബാസ് നഖ്‌വി, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി’
2011 ലെ കാനേഷുമാരി കണക്കനുസരിച്ച്, ഇന്ത്യയിലെ 121.09 കോടി ജനസംഖ്യയുടെ 19.28 ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യയെങ്കിലും, 2013 ല്‍ മാനവ വിഭവശേഷി മന്ത്രാലയം, ഋറഇകഘ (ഇന്ത്യ) ലിമിറ്റഡ് നടത്തിയ സര്‍വേ പ്രകാരം ന്യൂനപക്ഷ ജനസംഖ്യയുടെ വിദ്യാഭ്യാസം, നൈപുണ്യ വികസനത്തിന്റ്റെ പരിമിതമായ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ കൊഴിഞ്ഞുപോകല്‍ നിരക്ക് എന്നിവ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായിരുന്നു, പ്രത്യേകിച്ച് ചില സംസ്ഥാനങ്ങളില്‍. അതോടൊപ്പം ന്യൂനപക്ഷങ്ങളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ദേശീയ ശരാശരിയായ 54% നെ അപേക്ഷിച്ച് 44% ആണ്. സ്‌കൂള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് പോകുന്നവരുടെ നിരക്ക് പ്രാഥമിക തലത്തില്‍14 ഉം ദ്വിതീയ തലത്തില്‍ 18 ഉം ആണ്, ഇത് യഥാക്രമം ദേശീയ ശരാശരിയുടെ 2 ഉം 3 ഉം ശതമാനത്തിന് ആനുപാധികമാണ്. ഈ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കുന്നതിന്, ന്യൂനപക്ഷകാര്യ മന്ത്രാലയം ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. സ്‌കൂളില്‍നിന്നു കൊഴിഞ്ഞുപോയ ന്യൂനപക്ഷ സമുദായക്കാരായ യുവതി/യുവാക്കള്‍ക്ക് നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പോലുള്ള ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിലൂടെ എട്ടാംക്ലാസോ, പത്താം ക്ലാസോ സര്‍ട്ടിഫിക്കറ്റ് നേടുവാനും തൊഴില്‍ നൈപുണ്യവും പ്രധാനം ചെയ്ത് സംഘടിത മേഖലയില്‍ മികച്ച തൊഴിലവസരങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും നേടാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി 2015 ഓഗസ്റ്റ് 8 ന് ആരംഭിച്ച് 2016 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന ഒരു സമഗ്ര വിദ്യാഭ്യാസ ഉപജീവനസംരംഭമാണ് നയി മന്‍സില്‍. ലോകബാങ്കില്‍ നിന്ന് 50 ശതമാനം ധനസഹായത്തോടെ അഞ്ച് വര്‍ഷത്തേക്ക് 650.00 കോടി രൂപ ചെലവില്‍ നടന്നുവരുന്ന ഈ സംരംഭം, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി ലോകബാങ്ക് പിന്തുണയോടെ നടപ്പാക്കുന്ന ആദ്യത്തെ പദ്ധതിയാണ്. ഇതില്‍ 30 ശതമാനം സീറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
(അവലംബം: 2011 കാനേഷുമാരി ഡാറ്റ)
സ്‌കീമിന്റെ ലക്ഷ്യങ്ങള്‍:
ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള (ബിപിഎല്‍) ന്യൂനപക്ഷ സമുദായ കുടുംബങ്ങളില്‍ നിന്ന് 1735 വയസ്സിനിടയിലുള്ള യുവതി/യുവാക്കള്‍ക്ക് വിദ്യാഭ്യാസവും വിപണിയധിഷ്ഠിത നൈപുണ്യ പരിശീലനവും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 3 മാസത്തെ നൈപുണ്യ പരിശീലനമുള്‍പ്പടെ, 9 മുതല്‍ 12 മാസ ദൈര്‍ഘ്യമുള്ള, നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്റ്റഗ്രേറ്റഡ് വിദ്യാഭ്യാസമാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പരിശീലനം ലഭിച്ച യുവാക്കളില്‍ 70 ശതമാനമെങ്കിലും ജോലിയില്‍ അടിസ്ഥാന മിനിമം വേതനം നേടുന്നതിനും അവര്‍ക്ക് പ്രൊവിഡന്റ്റ് ഫണ്ട്, എംപ്ലോയി സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) പോലുള്ള മറ്റ് സാമൂഹിക പരിരക്ഷാ അവകാശങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. ഏകദേശം ഒരു ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുക എന്നതാണ് പദ്ധതിയുടെ മൊത്തം ഭൗതിക ലക്ഷ്യം.
ഗുണഭോക്താക്കള്‍:
- മൊത്തം ജനസംഖ്യയുടെ 25% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ന്യൂനപക്ഷ ജനസംഖ്യയുള്ള രാജ്യത്തെ 1,228 കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ബ്ലോക്കുകളില്‍ നിന്നുമാണ് പ്രാഥമികമായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
- അപേക്ഷകര്‍ മുസ്ലിം,ക്രിസ്ത്യന്‍, സിഖ്,ബുദ്ധ, ജൈന,പാഴ്‌സി തുടങ്ങി പരിഗണിക്കപ്പെട്ട ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരായിരിക്കണം.
- സംസ്ഥാനങ്ങള്‍/യു.ടികള്‍ നിര്‍ണയിച്ച മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും മൊത്തം സീറ്റിന്റ്റെ 5% വരെ അര്‍ഹതയുണ്ട്.
- അപേക്ഷകന്റ്റെ ഏറ്റവും കുറഞ്ഞ യോഗ്യത നിയോസ്/എട്ടാം ക്ലാസ്, പത്താം ക്ലാസ് ബ്രിഡ്ജ് പ്രോഗ്രാം എന്നിവയ്‌ക്ക് തുല്യമായിരിക്കണം
- 30% സീറ്റുകള്‍ പെണ്‍കുട്ടികള്‍/വനിതാ ഗുണഭോക്താക്കള്‍ക്കും, 5% ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട അംഗവൈകല്യമുള്ളവര്‍ക്കും 15% ന്യൂനപക്ഷ ഇതര സമുദായങ്ങളിലെ ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.
സ്‌കീമിലെ ഘടകങ്ങള്‍:
- വിദ്യാഭ്യാസ ഘടകം: ഒബിഇ ലെവല്‍ ‘സി’ (എട്ടാം ക്ലാസ്സിന് തുല്യമായ) കോഴ്‌സ് അല്ലെങ്കില്‍ ‘സെക്കന്‍ഡറി ലെവല്‍ പരീക്ഷാ പ്രോഗ്രാം’ (പത്താം ക്ലാസ്സിന് തുല്യമായത്) വാഗ്ദാനം ചെയ്യുന്നു.
- നൈപുണ്യ പരിശീലന ഘടകം: നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന് (എന്‍എസ്‌ക്യുഎഫ്) അനുസൃതമായി സോഫ്റ്റ് സ്‌കില്‍സ്, ബേസിക് ഐടി, ബേസിക് ഇംഗ്ലീഷ് ട്രെയിനിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു
- ട്രെയിനികളുടെ തൊഴില്‍ നിയമനം: വിജയികളായ ട്രെയിനികളെ പരിശീലിപ്പിച്ച മേഖലയില്‍ സ്ഥിരമായ ജോലി ഉറപ്പാക്കുന്നു.
- പോസ്റ്റ് പ്ലേസ്‌മെന്റ്റ് സപ്പോര്‍ട്ട്: പരിശീലനത്തിന് ശേഷം കുറഞ്ഞത് 3 മാസത്തെ പോസ്റ്റ് പ്ലേസ്‌മെന്റ്റിന് നയി മന്‍സില്‍ പിന്തുണ നല്‍കുന്നു.
പദ്ധതി നിര്‍വ്വഹണം: ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രോഗ്രാം മാനേജ്‌മെന്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പ്രോജക്ട് ഇംപ്ലിമെന്റ്റേഷന്‍ ഏജന്‍സികളാണ് (പിഐഎ) രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്. അതോടൊപ്പം സ്റ്റിയറിംഗ് കമ്മിറ്റി, സാങ്കേതിക ഉപദേശക സമിതി എന്നിവ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ന്യൂനപക്ഷ വികസനം, സാമൂഹിക സുരക്ഷ എന്നിവയ്‌ക്ക് വേണ്ട മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്, 2019 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഒന്നാം ഘട്ടത്തില്‍ 22 സംസ്ഥാനങ്ങളിലായി,38 പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ(378 കേന്ദ്രങ്ങള്‍) സഹായത്തോടെ,(ഓരോ പിഎഎയിലും 970 ഗുണഭോക്താക്കളെ വീതം) 68,937 പേരെയും, രണ്ടാം ഘട്ടത്തില്‍, 73 പി.എ.എകളുടെ സഹായത്തോടെ 22 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി (ഓരോ പിഎഎയിലും 413 ഗുണഭോക്താക്കളെ വീതം) 27,029 പേരെയും ഉള്‍പ്പെടുത്തി നയി മന്‍സില്‍ രാജ്യത്തുടനീളം വ്യാപിപ്പിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ 2016 ല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതി 201718/19 സാമ്പത്തിക വര്‍ഷവും കടന്ന് വിവിധ സംസ്ഥാനങ്ങളില്‍ നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്റ്റഗ്രേറ്റഡ് വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവുമായി അതിന്റെ വിവിധ ഘട്ടങ്ങളിലാണ്.
- എൻറോൾ ചെയ്ത ഗുണഭോക്താക്കളിൽ ഏകദേശം 51.78 ശതമാനം സ്ത്രീകളാണ്.
- 29.5% ഗുണഭോക്താക്കൾ ഓപ്പൺ ബേസിസ് എഡ്യൂക്കേഷനിൽ (ഒബിഇ) ചേർന്നിട്ടുണ്ട്
- 70.5% ഗുണഭോക്താക്കൾ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ചേർന്നിട്ടുണ്ട്
- 42,522 ഗുണഭോക്താക്കൾ നൈപുണ്യ സർട്ടിഫിക്കറ്റ് നേടി (61.68 ശതമാനം)
- എൻഎസ്‌ക്യുഎഫ് (National Skills Qualification Framework) കാറ്റഗറി 1 ട്രേഡ് / സെക്ടറിൽ 24,195 (54.8 ശതമാനം) പേരും ലെവൽ 3 സെക്ടറിൽ 40,587 (58.87 ശതമാനം) പേരും യോഗ്യത സർട്ടിഫിക്കറ്റ് നേടി.
- 13,574 പേർ ജോലി നേടി
- 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 117.97 കോടിയും 1718 ല്‍ 93.71 ഉം 1819 ല്‍ 93.73 കോടിയും പദ്ധതി വിഹിതമായി വിനിയോഗിച്ചിട്ടുണ്ട്, രാജ്യവ്യാപകമായ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പി.ഐ.എ വഴിയുള്ള അക്കാദമിക നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് തടസ്സം നേരിട്ടതിനാല്‍ 2019 20 സാമ്പത്തിക വര്‍ഷത്തെ നയി മന്‍സില്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെയും പുനഃ പരീക്ഷ പരിശീലന നടപടികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോക ബാങ്ക് ഡാറ്റയാനുസരിച്ച് 2021 ജൂണ്‍ 30 ന് അവസാനിക്കുന്ന സമഗ്ര ഉപജീവന പദ്ധതിയിലൂടെ, വരും വര്‍ഷത്തില്‍ പുനഃ പരീക്ഷകളിലൂടെയും തുടര്‍ വിദ്യാഭ്യാസത്തിലൂടെയും സെക്കന്‍ഡറി തലത്തില്‍ വിജയ ശതമാനം 35 മുതല്‍ 42 വരെ വര്‍ദ്ധനവ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ പദ്ധതി നിർവ്വഹണ ഏജൻസികൾ:
- Jan Shikshan Sansthan Malappuram, Nilambur, Mob. 9447350292, 9447443769
- Society for Economic Development: Hyderabad & Kerala, Mob: 8333009300
- Al-Ameen Charitable Fund Trust: Nagpur & Kerala, Mob. 9225229845
- Diamond Charitable and Educational Trust: Nagpur & Kerala, Mob. 9823083481
- Rahim Alikhan Saudagar Multipurpose and Education Society: Buldhana & Kerala, Mob. 8087122496
കേരളത്തില്‍ അഞ്ച് പ്രോജക്ട് ഇംപ്ലിമെന്റ്റേഷന്‍ ഏജന്‍സികളാണ് ഉള്ളത്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ വ്യാപിപിക്കപ്പെട്ട പദ്ധതിയില്‍ 413 ട്രെയിനികളെ വീതം പരിശീലിപ്പിക്കുന്നതിന്, ഓരോ പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്കും(PIA) 2,33,34,500 (കോടി) രൂപയാണ് പദ്ധതിവിഹിതമായി ന്യൂനപക്ഷ വകുപ്പ് അനുവദിച്ചിട്ടുള്ളത്.
കേരളത്തിലെ അഞ്ച് പ്രോജക്ട് ഇംപ്ലിമെന്റ്റേഷന്‍ ഏജന്‍സികളില്‍ മലയാളിയായ ശ്രീ. വി. ഉമ്മര്‍ കോയ ഡയറക്ടറായ മലപ്പുറം ജില്ലയിലെ ജന്‍ശിക്ഷന്‍ സന്‍സ്ഥാനും(ജെ.എസ്.എസ്), ഇന്‍ഡസ് മോട്ടോര്‍ കണ്‍സോര്‍ഷ്യവും സംയുക്തമായാണ് മന്‍സില്‍ പദ്ധതി നടപ്പിലാക്കിയത്. ജന്‍ശിക്ഷന്‍ സന്‍സ്ഥാന്റ്റെ ആഭിമുഖ്യത്തില്‍ 2018 ഏപ്രിലില്‍ സമാരംഭിച്ച പദ്ധതി 2020 മാര്‍ച്ചോടെ പൂര്‍ത്തിയായി. അതിന്റ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍,താനൂര്‍,തിരൂരങ്ങാടി,തിരൂര്‍ ബ്ലോക്കുകളില്‍ പെട്ട വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ന്യൂനപക്ഷ വാര്‍ഡുകളിലും കൗണ്‍സിലിങും സ്‌പോട്ട് രജിസ്‌ട്രേഷന്‍ കാമ്പെയ്‌നുകളും സംഘടിപ്പിച്ചു.
ആരോഗ്യം, ജീവിത നൈപുണ്യം, പരിസ്ഥിതി, തൊഴില്‍ക്ഷേമ അവബോധവും നിയമ സാക്ഷരതയും,സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ മോണിറ്ററിംഗ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വ്യാവസായിക, സാങ്കേതിക സന്ദര്‍ശനങ്ങള്‍, പ്രിവന്റ്റീവ് ഹെല്‍ത്ത് ചെക്കപ്പുകളും ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും,സോഫ്റ്റ് സ്‌കില്‍സ് തുടങ്ങി വിദ്യാഭ്യാസപരവും നൈപുണ്യ വികാസപരവുമായ പരിശീലന പരിപാടികളുടെ ഭാഗമായി ജന്‍ശിക്ഷന്‍ സന്‍സ്ഥാന്റ്റെ അഞ്ച് ട്രെയിനിങ് സെന്റ്ററുകളില്‍ നിന്ന്, എന്‍ഐഒഎസ് പരീക്ഷയില്‍ 121 ട്രെയിനികള്‍ വിജയിച്ചു. സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നൈപുണ്യ വികസന മൂല്യ നിര്‍ണയത്തില്‍, 39 പേര്‍ ടു/ത്രീ വീലറില്‍ ഓട്ടോമോട്ടീവ് സര്‍ട്ടിഫിക്കറ്റും 341 പേര്‍ തയ്യല്‍ പരിശീലന സര്‍ട്ടിഫിക്കറ്റും അംഗവൈകല്യ വിഭാഗത്തില്‍പ്പെട്ട(PWD) 33 ട്രെയിനികള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കേഷനും നേടി.(ആകെ 413).
”കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ നടത്തപ്പെടുന്ന നയി മന്‍സില്‍ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്, ലോകബാങ്ക് ധനസഹായത്തോടുകൂടി, സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ട്ടപെട്ട ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം, നൈപുണ്യ പരിശീലനവും നല്‍കി ജീവിതത്തിന്റ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി, ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റ്റെ നാളിതുവരെയുള്ള അനുഭവത്തില്‍ ഏറ്റവും മഹത്തായ ഒരു ഉപജീവനസംരംഭമാണ്. മലപ്പുറം ജില്ലയില്‍, തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യ തൊഴിലാളി വിഭാഗങ്ങളെയാണ് പ്രധാനമായും ഞങ്ങള്‍ ഈ പദ്ധതിയ്‌ക്കായി തെരെഞ്ഞെടുത്തത്. അതിന്റെ ഭാഗമായി ആദ്യഘട്ട വിദ്യാഭ്യാസവും, രണ്ടാം ഘട്ട തൊഴില്‍ പരിശീലനവും, പരാജയപ്പെട്ടവര്‍ക്ക് വീണ്ടും ക്ലാസ്സുകള്‍ നല്‍കി, രണ്ടു വര്‍ഷം കൊണ്ട് 413 ട്രെയിനികളെയും, ജീവിത നൈപുണ്യ വികസനം സ്വായത്തമാക്കി സമൂഹത്തിന്റെ മുഖ്യാധാരയിലേയ്‌ക് കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ നാം അഭിമാനിക്കുന്നു. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഇത്തരം പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേയ്‌ക് വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, തുടര്‍ന്നും കൂടുതല്‍ കരുത്തോടെ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് എല്ലാവിധ ആശംസകളും നേരുന്നു”.
;വി ഉമ്മർകോയ,ഡയറക്ടർ, ജൻശിക്ഷൻ സൻസ്ഥാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: