ചവറ: വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചവറ, പന്മന ഇലക്ട്രിക് സെക്ഷനുകളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ചവറ സെക്ഷന്‍ പരിധിയിലാണ് ഏറെ വൈദ്യുതി മുടക്കമെന്ന് ആരോപണം.
കഴിഞ്ഞ ദിവസങ്ങളിൽ മിക്കപ്പോഴും രാവിലെ 6 മുതല്‍ വൈദ്യുതി മുടങ്ങുകയാണ്. മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് ഒരു മണിക്കൂര്‍ മുതല്‍ 3 മണിക്കൂര്‍ വരെ കഴിഞ്ഞാണ്. രാവിലെ വൈദ്യുതി മുടങ്ങുന്നത് വീട്ടമ്മമാരെ ദുരിതത്തിലാക്കുന്നുï്. ഞായറാഴ്‌ച്ച പല തവണ ഇടവിട്ട് വൈദ്യുതി മുടക്കം ഉണ്ടായി. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും വ്യാപാരികളെയും ദുരിതത്തിലാക്കുóു. മെഡിക്കല്‍ ഷോപ്പുകളില്‍ ചില മരുന്നുകള്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്നിരിക്കെ ഇത്തരത്തില്‍ വൈദ്യുതി മുടക്കം മരുന്നുകള്‍ കേടുവരാന്‍ കാരണമാകുന്നു.
തൊഴില്‍ സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം ബാധിക്കുന്നുï്. കൂടാതെ അക്ഷയ ഉള്‍പ്പെടെയുടെ കമ്പ്യൂട്ടര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. കോവിഡ് കാരണം നിലവില്‍ അപേക്ഷകള്‍ വിദ്യാര്‍ഥികളുടെ പഠനം തുടങ്ങി പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. പലപ്പോഴും വൈദ്യുത ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണ്‍ തിരക്കില്‍ എന്നായിരിക്കും. കിട്ടിയാല്‍ പല ന്യായീകരണങ്ങളാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭ്യമാകുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
11 കെ വി ലൈനിലെ തകരാര്‍, അറ്റകുറ്റപ്പണിതുടങ്ങിയ കാര്യങ്ങളാണ് മിക്കപ്പോഴും മറുപടിയായി ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: