കുന്നത്തൂര്‍: ശാസ്താംകോട്ട-കൊട്ടാരക്കര പ്രധാനപാതയിലെ കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് മാലിന്യനിക്ഷേപം പതിവായതോടെ ഇരുവശങ്ങളിലും ഇരുമ്പുവല സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പാലത്തില്‍ കയറി കല്ലടയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്. പാലത്തില്‍ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകള്‍ പലതും കത്താറില്ല. കത്തിക്കൊïിരുന്നവ സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞ് നശിപ്പിച്ചു. അതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ ഇവിടം ഇരുട്ടിലമരും. പാലത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ആളൊഴിഞ്ഞ പ്രദേശവും പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയുമായതിനാലാണ് മാലിന്യം തള്ളുന്നവര്‍ പാലത്തെ തെരഞ്ഞെടുക്കുന്നത്. പാലത്തില്‍ വാഹനം നിര്‍ത്തി സെപ്ടിക് ടാങ്ക് മാലിന്യ മുള്‍പ്പെടെ ആറ്റിലേക്ക് തള്ളിയിട്ടുï്. ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ ആറ്റിലേക്ക് വലിച്ചെറിയും. കൂടാതെ ആത്മഹത്യ ചെയ്യാനായും ആളുകള്‍ കുന്നത്തൂര്‍ പാലത്തെ തെരഞ്ഞെടുക്കുന്നത് നാട്ടുകാരിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം നിരവധിയാളുകളാണ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുള്ളത്. ദിവസങ്ങള്‍ക്കു മുമ്പ് സംഭവിച്ച കുന്നത്തൂര്‍ സ്വദേശിയായ സൈനികന്റെ ആത്മഹത്യയാണ് ഒടുവിലത്തേത്. കഴിഞ്ഞ ജൂലൈ 24ന് പുത്തൂര്‍ ചെറുപൊയ്ക സ്വദേശിനിയായ വിദ്യാര്‍ഥിനിയും ആത്മഹത്യയ്ക്കായി തെരഞ്ഞെടുത്തത് ഈ പാലത്തെയാണ്.
സമീപജില്ലകളില്‍ നിന്നുവരെ ആളുകള്‍ ജീവനൊടുക്കാന്‍ ഇവിടേക്ക് എത്താറുï്. ആളെ തിരിച്ചറിയാന്‍ കഴിയാതെ പലതും അജ്ഞാത മൃതദേഹങ്ങളായി മാറുന്നതും പതിവാണ്. നിരവധി വീട്ടമ്മമാരെയും വൃദ്ധരെയും നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായിട്ടുï്.
അഗ്നി രക്ഷാസേനയും പോലീസും ദിവസങ്ങളോളം നടത്തുന്ന തിരച്ചിലിനൊടുവിലാണ് പലപ്പോഴും മൃതദേഹങ്ങള്‍ കïെത്തുന്നത്. പാലത്തോട് ചേര്‍ന്ന ഇരുകൈവരികളിലും രïടി പൊക്കത്തില്‍ ഇരുമ്പുവല സ്ഥാപിച്ചാല്‍ ഈ രï് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: