നെടുങ്ങോലം: രാമറാവു താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് സെക്കന്റ് ലൈന്‍ ചികിത്സാകേന്ദ്രം പ്രവര്‍ത്തനസജ്ജമായി. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
34 ആഴ്ചകള്‍ വരെയുള്ള ഗര്‍ഭിണികളില്‍ കോവിഡ് സ്ഥിരീകരിക്കുകയോ സമാന രോഗലക്ഷണങ്ങള്‍ കാണപ്പെടുകയോ ചെയ്താല്‍ നെടുങ്ങോലത്തെ ആശുപത്രിയില്‍ ചികിത്സ തേടാം. 30 കിടക്കകളടക്കം ഇവരുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുï്.
ആരോഗ്യാവസ്ഥ മോശമാകുന്ന സാഹചര്യം ഉïാകുകയാണെങ്കില് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇവര്‍ക്ക് തുടര്‍ചികിത്സ നല്‍കും. കോവിഡ് നിയന്ത്രണനിരീക്ഷണം, പ്രതിരോധപ്രവര്‍ത്തനം എന്നിവ ഊര്‍ജിതമാക്കാന്‍ നിയമിച്ച സെക്ടര്ഓഫീസര്മാരുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി. സെക്ടര്‍ ഓഫീസര്‍മാര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതോടൊപ്പം രോഗബാധയേല്‍ക്കാത്ത തരത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ ആശുപത്രിയിലോ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലോ എത്തുന്ന കോവിഡ് രോഗികളുടെ പ്രവേശനം അടക്കമുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ പ്രവീണ്യമുള്ള ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാപ്രവര്ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് അതത് ആശുപത്രികളിലെ കോവിഡ് നോഡല്‍ ഓഫീസര്‍മാരെ പങ്കെടുപ്പിച്ച് യോഗം ഉടന്‍ ചേരും.
എഡിഎം പി.ആര്. ഗോപാലകൃഷ്ണന്, സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത, ജില്ലാ ആശുപത്രി സൂപ്രï് ഡോ. വസന്തദാസ്, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സുപ്രï് ഡോ ഹബീബ് നസീം, ആരോഗ്യ മിഷന് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ എസ് ഹരികുമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: