ബത്തേരി: രാജീവ് ഗാന്ധി മിനി ബൈപ്പാസിനോട് ചേര്‍ന്ന സ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈപ്പാസ് ആരംഭിക്കുന്ന ഗാന്ധിജംഗ്ഷന്‍ ഭാഗത്താണ് ലോഡ് കണക്കിന് മാലിന്യം തള്ളിയിരിക്കുന്നത്. ബൈപ്പാസിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളിയിരിക്കുന്നത്.
ഈ സ്ഥലം നിലമായതിനാല്‍ തണ്ണീര്‍ത്തട നിയമമനുസരിച്ച് നികത്താനോ മാലിന്യങ്ങള്‍ നിക്ഷേപിക്കാനോ പാടില്ല. ഇവിടെയാണ് പച്ചയായ നിയമലംഘനം നടത്തി പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയിരിക്കുന്നത്. മാലിന്യം തള്ളി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കേണ്ട നഗരസഭയോ, കൃഷിവകുപ്പോ നടപടിയെടുത്തിട്ടില്ല. അതേ സമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും മാലിന്യം പ്രദേശത്തുനിന്നും നീക്കം ചെയ്യാന്‍ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും, അല്ലാത്തപക്ഷം തിങ്കളാഴ്ച മേലധികാരികള്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും കൃഷിഓഫീസര്‍ അറിയിച്ചു.
നിലം കരയാക്കി മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങുകയും 24 ലക്ഷം രൂപസര്‍ക്കാറിലേക്ക് അടുക്കകയും ചെയ്തതായി സൂചനയുണ്ട്. 44സെന്റ് വരുന്ന ഭൂമി നികത്താനാണ് തുക അടച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: