ഇടുക്കി: ജില്ലയില്‍ ഇന്നലെ 123 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
ഇന്നലെ മാത്രം 50 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതുവരെ 1,01,699 സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ മാത്രം ഫലം വന്നത് 1431 എണ്ണമാണ്. ഇനി 841 പേരുടെ ഫലം കൂടി വരാനുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധ:അടിമാലി സ്വദേശിനിയായ രണ്ട് വയസ്സുകാരി, അടിമാലി സ്വദേശി(22), മൂന്നാര്‍ സ്വദേശികള്‍(40, 30, 28), മുന്നാര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍(54), പള്ളിവാസല്‍ സ്വദേശികള്‍(15, 14), വെള്ളത്തൂവല്‍ സ്വദേശിനികള്‍(50, 37, 6, 52, 23), വെള്ളത്തൂവല്‍ സ്വദേശി(14), അഞ്ചിരി സ്വദേശി(25), ഇടവെട്ടി സ്വദേശിനി(37), കരിമണ്ണൂര്‍ സ്വദേശിനി(51), കോടിക്കുളം സ്വദേശികള്‍ (41, 47), കുടയത്തൂര്‍ സ്വദേശിനി(60), മൂലമറ്റം സ്വദേശിനി(68), മുട്ടം സ്വദേശികള്‍(32, 29, 35), മുട്ടം സ്വദേശിനി(53), വെള്ളിയാമാറ്റം സ്വദേശി(30), കരുണാപുരം സ്വദേശിനികള്‍(49, 70) കുഴിത്തൊളു സ്വദേശി(21), നെടുങ്കണ്ടം സ്വദേശിനികള്‍(37, 14, 35, 29), നെടുങ്കണ്ടം സ്വദേശികള്‍ (55, 15, 10), പാമ്പാടുംപാറ സ്വദേശി (26), ഉടുമ്പഞ്ചോല സ്വദേശിനികള്‍ (30, 9), കരിങ്കുന്നം സ്വദേശിനികള്‍(30, 5), കരിങ്കുന്നം സ്വദേശി(21), മണക്കാട് സ്വദേശിയായ ഏഴു വയസ്സുകാരന്, തൊടുപുഴ സ്വദേശികള്‍(47, 65), തൊടുപുഴ സ്വദേശിനികള്‍(32, 51), ബൈസണ്‍വാലി സ്വദേശികള്‍(37, 6), രാജകുമാരി സ്വദേശിനികള്‍(75, 53), രാജകുമാരി സ്വദേശിയായ ഒരു വയസ്സുകാരന്, സേനാപതി സ്വദേശികള്‍(55, 30), സേനാപതി സ്വദേശിനികള്‍(48, 25), അയ്യപ്പന്‍കോവില്‍ സ്വദേശി(66), ചക്കുപള്ളം സ്വദേശിനി(30), കാമാക്ഷി സ്വദേശിനികള്‍(16, 9), കാഞ്ചിയാര്‍ സ്വദേശി(38), കട്ടപ്പന സ്വദേശിനി(19), കാല്‍വരി മൗണ്ട് സ്വദേശിനി(22), പാപ്പന്സിറ്റി സ്വദേശിനിയായ ഏഴു വയസുകാരി, 45 കാരന്, കൊക്കയാര്‍ സ്വദേശിനികള്‍(10, 19, 44), കുമളി തേക്കടി സ്വദേശിനി(53), പീരുമേട് സ്വദേശിനികള്‍(65, 27), പീരുമേട് സ്വദേശികള്‍(37, 33), പെരുവന്താനം സ്വദേശികള്‍(33, 58), പെരുവന്താനം സ്വദേശിനി(28), വണ്ടിപ്പെരിയാര്‍ സ്വദേശി(26).
ഉറവിടം വ്യക്തമല്ലാത്തവര്‍: പള്ളിവാസല്‍ സ്വദേശി(38), വെള്ളത്തൂവല്‍ മുത്തുവാന്കുടി സ്വദേശിയായ 13 വയസ്സുകാരന്, ഇടവെട്ടി സ്വദേശിനി(47), 65 വയസ്സുള്ള രണ്ട് കുടയത്തൂര്‍ സ്വദേശികള്‍, മുട്ടം സ്വദേശി(56), ഉടുമ്പന്നൂര്‍ സ്വദേശിനി(58), തൊടുപുഴ സ്വദേശികള്‍(39, 63, 70, 30), കാളിയാര്‍ സ്വദേശിനി (29), പൊട്ടന്‍കാട് സ്വദേശി(25), എന്‍ആര്‍ സിറ്റി സ്വദേശിനി(15), കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ നേഴ്സ്(52), കോഴിമല സ്വദേശിനി(24), സേനാപതി സ്വദേശിനി(46).
ഇന്നലെ വരെ ആകെ 5039 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3606 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 5 പേര് മരിച്ചപ്പോള്‍ 1428 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 11 ദിവസത്തിനിടെ 1251 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഓരോ ദിവസവും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുന്നത് വലിയ ആശങ്കയാണ് മലയോര ജില്ലയായ ഇടുക്കിയില്‍ ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: