Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് ഹിന്ദുക്കളോടുള്ള ഓപ്പണ്‍ ചലഞ്ച്‌

സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഗുരുദേവന് ആദരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ തെറ്റായിരിക്കും. ഇതിനുള്ള സാധ്യത പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇല്ലാതാക്കിയതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 12, 2020, 05:00 am IST
in Editorial

ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഗുരുദേവ ദര്‍ശനവുമായി യാതൊരു ബന്ധവുമില്ലാത്ത അന്യമതസ്ഥനെ നിയമിക്കുകയും, ഉദ്ഘാടന ചടങ്ങില്‍നിന്ന് എസ്എന്‍ഡിപി യോഗത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുക വഴി ഇടതുമുന്നണി സര്‍ക്കാര്‍ ഈഴവ സമുദായത്തിന്റെ കണ്ണില്‍ കുത്തിയിരിക്കുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം ഹിന്ദു സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. വൈസ് ചാന്‍സലറാവാനുള്ള അക്കാദമിക് യോഗ്യതയോ അനുഭവസമ്പത്തോ ഇല്ലാത്ത, ഒമാനിലെ ഒരു സര്‍വകലാശാലയില്‍ കുറഞ്ഞകാലത്തെ പ്രവൃത്തി പരിചയമുള്ള ഡോ. മുബാറക് പാഷയെ പുതുതായി ആരംഭിച്ച സര്‍വകലാശാലയുടെ വിസിയാക്കിയത് ഈ സര്‍ക്കാര്‍ തുടര്‍ക്കഥയാക്കി മാറ്റിയിരിക്കുന്ന ഗുരുദേവ നിന്ദകളില്‍ ഒന്നുമാത്രമാണ്. ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ഒരിക്കല്‍ വനിതാ മതില്‍ സംഘടിപ്പിച്ചതും, മറ്റൊരിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കാതിരുന്നതും, തിരുവനന്തപുരത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുന്നത് അതിന്റെ പവിത്രത കണക്കിലെടുത്ത് പീഠത്തിലായിരിക്കണമെന്ന ഗുരുദേവ ഭക്തരുടെ ആവശ്യം നിരാകരിച്ചതുമൊക്കെ പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ ഗുരുനിന്ദകളില്‍പ്പെടുന്നു.

സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഗുരുദേവന് ആദരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ തെറ്റായിരിക്കും. ഇതിനുള്ള സാധ്യത പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇല്ലാതാക്കിയതാണ്. ഗുരുദേവനെ വെറും ബൂര്‍ഷ്വാ പരിഷ്‌കര്‍ത്താവായി ചിത്രീകരിച്ചിട്ടുള്ള ഇഎംഎസ്, ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നിരസിക്കുക മാത്രമല്ല, അതിന് സമ്മതിക്കുന്നത് തന്റെ പദവിക്ക് നിരക്കുന്നതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും നിര്‍ത്താതെ സവര്‍ണ-അവര്‍ണ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചയാളാണ് ഗുരുദേവന്‍ എന്നുവരെ പറയാന്‍ മടിക്കാത്ത അപരാധവും ഇഎംഎസില്‍ നിന്നുണ്ടായി. പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് കണ്ണീരും ചോരയും നല്‍കി കാവലാളായി നിന്ന ഒരു സമുദായത്തെ പിടിച്ചടക്കാനും അടിച്ചമര്‍ത്താനുമാണ് ഇഎംഎസിനെപ്പോലുള്ളവരുടെ നേതൃത്വം ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് അണികള്‍ ഗുരുദേവനെ കുരിശിലേറ്റി ആനന്ദിച്ചതും, ഗുരുദേവ ജയന്തിയായ ചതയദിനം കരിദിനമായി ആചരിച്ചതും. നസ്രേത്തില്‍നിന്ന്  നന്മ പ്രതീക്ഷിക്കുന്നതുപോലെയാണ് സിപിഎമ്മില്‍നിന്ന് ഈഴവ സമുദായം നന്ദി പ്രതീക്ഷിക്കുന്നത്.

രാജ്യദ്രോഹത്തോളം നീണ്ടുചെല്ലുന്ന അഴിമതികളില്‍ മുങ്ങി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഖുറാനും സക്കാത്തുമൊക്കെ പൊക്കിപ്പിടിച്ച് കടുത്ത മുസ്ലീം വര്‍ഗീയത പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. മന്ത്രി കെ.ടി. ജലീലിനെപ്പോലുള്ള അപകടകാരികളായ ഇസ്ലാമിക മതമൗലികവാദികള്‍ തെളിക്കുന്ന വഴിയിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഇക്കൂട്ടര്‍ക്ക് വേണ്ടപ്പെട്ടവനായ ഒരു പ്രവാസിയെ നിയമിച്ചിരിക്കുന്നത്. ഗുരുദേവന് പ്രിയപ്പെട്ട സംസ്‌കൃത ഭാഷയെ ഒഴിവാക്കി അറബി ഉള്‍പ്പെടുത്തിയത് ഇസ്ലാമികവല്‍ക്കരണത്തിന് തെളിവാണ്. ഇ.കെ. നായനാരുടെ ഭരണകാലത്ത് ശിവഗിരി കടന്നാക്രമിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് അവസരമൊരുക്കിയതുപോലെയാണ് ഈ നടപടികള്‍. ഈഴവ സമുദായത്തെ കബളിപ്പിക്കാന്‍ ഗുരുദേവന്റെ പേരുപയോഗിക്കുക. അധികാരവും സ്ഥാനമാനങ്ങളും ഇസ്ലാമിക ശക്തികള്‍ക്ക് തീറെഴുതി കൊടുക്കുക. ഈ അടവുനയമാണ് പിണറായി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇത് ഒരേസമയം മതപരവും രാഷ്‌ട്രീയവുമായ കടന്നാക്രമണമാണ്. ഈഴവ സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഈ വഞ്ചനയെ തുറന്ന വെല്ലുവിളിയായി കണ്ട് ഹിന്ദുസമൂഹം മറുപടി നല്‍കണം.

Tags: Sree Narayana Guru Open University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര പഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി

Education

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക സൗകര്യങ്ങള്‍ പങ്കിടാം

Education

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദൂരപഠനാവസരം

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി സി മുബാറക് പാഷ രാജി വച്ചു, രാജിക്കത്ത് നല്‍കിയത് ഗവര്‍ണറുടെ ഹിയറിംഗിന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.