ന്യൂദല്‍ഹി: ഇടത് എംപിമാരോട് ഹാത്രസിലേക്ക് വരേണ്ടെന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമരാണ് ഇന്ന് ഹാത്രസിലേക്ക് പോകാന്‍ തയാറെടുത്തത്. ഇതില്‍ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
ഇവരെ കാണാല്‍ താല്പര്യമില്ലെന്ന് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവര്‍ യാത്ര റദ്ദാക്കിയത്. ദല്‍ഹിയിലെ മാധ്യമങ്ങളെയും കൂടെകൂട്ടിയാണ് ഇവര്‍ യാത്രയ്ക്ക് തയാറെടുത്തിരുന്നു. കൊലപാതകത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ഇടതുപാര്‍ട്ടികളുടെ നീക്കം മുന്‍കൂട്ടികണ്ടാണ് ഇവര്‍ക്ക് കൂടിക്കാഴ്ച്ചക്കുള്ള അനുമതി കുടുംബം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: