തിരുവനന്തപുരം: ഭരണകൂടമോ ഭരണാധികാരിയോ വിചാരിച്ചാല്‍ മാത്രം പരിവര്‍ത്തനം പൂര്‍ണ്ണമാക്കാനാവില്ല. സമൂഹത്തിന്റെ പരിപൂര്‍ണ്ണ പങ്കാളിത്തം കൂടി വേണം. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ടീയസ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ഭാരതം എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ ഇന്ന് ലോകം കാതോര്‍ക്കുന്നു. പല ചരിത്രങ്ങളും തിരുത്തി എഴുതപ്പെടുന്നു. സംസ്ക്കാരത്തിന്റേയും ജനങ്ങളുടേയും മേല്‍ തേച്ചിരുന്ന കരി മായ്ക്കപ്പെടുന്നു. അത് ഒരോരുത്തരിലും കൂടുതല്‍ ഇത്തരവാദിത്വവും ഏല്‍പ്പിക്കുന്നുണ്ട്. പൂര്‍വകാലത്തെ വൈഭവപൂര്‍ണ്ണമായ കാര്യങ്ങള്‍, അതിലൂന്നി മുന്നോട്ടു പോകാനുള്ള കരുത്ത് യുവതലമുറ നേടുകയും വേണം. അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി രൂപം കൊണ്ട ബാലഗോകുലത്തിന് ഇനിയും കൂടുതല്‍ മുന്നോട്ടു പോകാനുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണന് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തെ മാറ്റി എഴുതാനുള്ള പരിശ്രമം നടക്കുന്നുണ്ട്. അതിനെതിരെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. നവോത്ഥാനത്തിന്റെ അന്തരീക്ഷം ഏതു പ്രതിസന്ധിഘട്ടത്തിലും സൃഷ്ടിക്കാനാകുമെന്നതിന് ഉദാഹരണം ബാലഗോകുലത്തിന്റെ പിറവിതന്നെ. കോവിഡ് പ്രതിസന്ധിയില്‍ വ്യത്യസ്ഥമായ പ്രവര്‍ത്തന രീതിയിലൂടെ അത് വീണ്ടും തെളിയിച്ചു.എം എ കൃഷ്ണന് പറഞ്ഞു
സംസ്ഥാന അധ്യക്ഷന്‍ ആര്.പ്രസന്നകുമാര്‍ അധ്യക്ഷ്യം വഹിച്ചു. പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.ജെ. രാജ്മോഹന്‍, എ.മുരളീകൃഷ്ണന്, കുഞ്ഞമ്പു മേലേത്ത്, പി കെ വിജയരാഘവന്, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, കെ പി ബാബുരാജ്, വി ഹരികുമാര്‍, എന്‍ എം സദാനന്ദന്, ആശാ ഗോപാലകൃഷ്ണന്, ബി.എസ്.ബിജു, എന്‍.വി. പ്രജിത്ത്, ജെ. രാജേന്ദ്രന്,.ബി.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.മാതൃഭാഷയ്ക്കും ഭാരതീയചിന്തയ്ക്കും പ്രാമുഖ്യം നല്കുന്ന ദേശീയ നവവിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം സമ്മേളനം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: