കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ നിര്‍ത്തലാക്കിയ പരമ്പരാഗതസംവിധാനം പുനഃസ്ഥാപിക്കാന്‍ കോര്പ്പറേഷന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന്റെ അഞ്ചാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന ഇടത് വെല്ലുവിളി ജനങ്ങളെ അണിനിരത്തി ബിജെപി നേരിടും. ക്ഷേത്രക്കുളങ്ങളില് മത്സ്യകൃഷി നടത്താനുള്ള തീരുമാനം പിന്‍വലിക്കണം. കോര്പ്പറേഷന് ഭരണാധികാരികള്‍ അവരെ ജയിപ്പിച്ചുവിട്ട സമൂഹത്തിന് നീതി നിഷേധിക്കുകയാണ്. ആത്മാവിന് ശാന്തി നേരാന്‍ സമരം ചെയ്യേണ്ട സ്ഥിതിയാണ് ഇടതുഭരണത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി സമാപന ദിവസത്തെ സത്യഗ്രഹത്തിന് നേതൃത്വം നല്കി. ഹിന്ദുഐക്യവേദി ജില്ല അദ്ധ്യക്ഷന്‍ ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്, കരിമ്പാല സമുദായ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ടി.എന്‍. ഗോപാലന്, നമ്പീശ മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന സെക്രട്ടറി സുധീര്‍ നമ്പീശന്, ശ്രീ പുഷ്പക ബ്രഹ്മണസേവാസംഘം ജില്ല സെക്രട്ടറി വിനോദ് കുമാര്‍, കേരള വണിക വൈശ്യ സംഘം ജില്ല സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണന്, അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സമിതി അംഗം എം. വേണുഗോപാല്‍, എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി. രജീഷ്, എബിവിപി ജില്ല സെക്രട്ടറി ശ്യം ശങ്കര്‍, ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദന്, മണ്ഡലം ജനറല്‍ സെക്രട്ടറി പി. പവിത്രന്, മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജ, സുദേവന് മാളിക, സി.എന്‍. ലെജി, എം.സി. ഷാജി, പി.കെ. പ്രേമാനന്ദന്, ഇ. വിനോദ് കുമാര്‍, വിനോദ് കരുവിശ്ശേരി, സൗമിനി കുറുമ്പൊയില്‍, സന്തോഷ് കുമാര്‍ നരിക്കുനി, സുനില്‍ ചേളന്നൂര്‍ ലാലു മാനാരി, സുബീഷ് ഇല്ലത്ത്, ബൈജു കൂമുള്ളി എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഭാവി സമരപരിപാടികള്‍ പ്രഖ്യാപിച്ചു. വയനാട് നരനാരായണാശ്രമത്തിലെ സ്വാമി ഹംസാനന്ദപുരി സമാപനപ്രഭാഷണം നടത്തി. ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ധര്‍മ്മാചാര്യന്മാരുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സ്വാമി ഹംസാനന്ദപുരി പറഞ്ഞു.
മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന സമരം മൂന്നാംഘട്ടത്തിലേക്ക്. ഷോഡശ സംസ്കാരത്തെ തകര്‍ക്കുന്ന കോര്‍പ്പറേഷന്റെ ഹിന്ദുവിരുദ്ധ ഭരണത്തിനെതിരെ ഇന്ന് മുതല്‍ ഒക്ടോബര്‍ 26 വിജയദശമി ദിനംവരെ 16 ദിവസം നീണ്ടു നില്ക്കുന്ന സായാഹ്ന പ്രതിഷേധം ശ്മശാനത്തിന് മുന്നില്‍ സംഘടിപ്പിക്കും. ശക്തിയെ ആരാധിക്കുന്ന മഹാനവമി ദിവസം വീടുകളില്‍ മഹിള പ്രതിഷേധവും നടത്തും.
27 മുതല്‍ 31 വരെ സാമുദായിക നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാര സമരവും നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കോര്‍പ്പറേഷനിലെ ശ്മശാനങ്ങള്‍ക്ക് മുന്പില് ശ്മശാന തൊഴിലാളികളും ഹിന്ദുസംഘടനാ നേതാക്കളും പങ്കെടുക്കുന്ന പട്ടിണിസമരവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന മഹിളധര്ണ ഹിന്ദു ഐക്യവേദി ജില്ല വൈസ് പ്രസിഡണ്ട് ബൈജു കൂമുള്ളി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: