ന്യൂദല്‍ഹി: ഹത്രാസിലേക്ക് കലാപത്തിന് പോകുമ്പോള്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കി പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ). സിദ്ദിഖ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണെന്ന് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രസിഡണ്ട് മിജി ജോസ് വ്യക്തമാക്കി. മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് യൂണിയന് നേതാവിന്റെ വെളിപ്പെടുത്തല്‍.
മീഡിയ വണ്ണിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ,കൂടിയാണ് മിജ്. കോണ്‍ഗ്രസ് പ്രതിനിധി നൗഷാദ് അലി, ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്, മാധ്യമ പ്രവര്ത്തകന് കെ.വി.എസ്. ഹരിദാസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് സിദ്ദിഖ് താമസിച്ചിരുന്നതെന്നും അവരുടെ ഓഫീസ് സെക്രട്ടറിയാണെന്നും കെ.വി.എസ്. ഹരിദാസ് ചര്‍ച്ചയില്‍ പറഞ്ഞു. ഇത് ശരിയാണോയെന്ന് അവതാരകന് മിജിയോട് ചോദിച്ചു. എന്‍സിഎച്ച്ആര്‍ എന്ന സംഘടനയുടെ ഓഫീസിലാണ് സിദ്ദിഖ് താമസിക്കുന്നതെന്ന് ഇതിന് മറുപടിയായി മിജി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ‘മനുഷ്യാവകാശ’ സംഘടനയാണ് എന്‍സിഎച്ച്ആര്‍ഒ. മുസ്ലിം തീവ്രവാദികള്‍ അറസ്റ്റിലാകുമ്പോള്‍ മനുഷ്യാവകാശം പറഞ്ഞ് വെള്ളപൂശുകയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സംഘടനയില്‍ ഭാരവാഹികളായുണ്ട്. ഇതിന്റെ ഭാരവാഹിയായ റെനി ഐലിനെ മീഡിയ വണ്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രവര്ത്തകന് എന്ന ലേബലില്‍ ഇരുത്തിയിരുന്നു.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഹത്രാസില്പ്പോയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കലാപത്തിന് പോകുമ്പോഴാണ് സിദ്ദിഖ് അറസ്റ്റിലായത്. ഇത് മറച്ചുവെച്ച് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയാണ് കെയുഡബ്ല്യുജെ ചെയ്യുന്നത്. സിദ്ദിഖിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം സമ്മതിക്കാനും യൂണിയന് തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഡല്‍ഹി ഘടകം പ്രസിഡണ്ട് തന്നെ ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: