ചാരുംമൂട്(ആലപ്പുഴ): തൊഴിലാളികള്‍ക്ക് ടൂള്‍ക്കിറ്റ് വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്ത നടപടിയെപ്പറ്റി സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വിശ്വകര്‍മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി. പദ്മനാഭനും സെക്രട്ടറി വി.എന്‍. ചന്ദ്രമോഹനും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ടൂള്‍ക്കിറ്റ് വാങ്ങുന്നതിനായി ഒരു തൊഴിലാളിക്ക് അനുവദിച്ച പതിനായിരം രൂപയില്‍ ആദ്യ ഗഡുവായി പകുതിയോളം തുക മാത്രമേ നല്‍കിയിട്ടുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബാക്കി തുക നല്‍കിയില്ല, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, പിന്നോക്ക ക്ഷേമ മന്ത്രി എന്നിവര്‍ക്ക് സഭ നിവേദനം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ തുക നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ടൂള്ക്കിറ്റിനായി അപേക്ഷ ക്ഷണിച്ചത് മുതല്‍ തുക തൊഴിലാളികള്‍ക്ക് നല്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക തട്ടിയെടുത്തത് നീതിക്ക് നിരക്കുന്നതല്ല. ഇത് അടിസ്ഥാന തൊഴിലാളിവര്‍ഗത്തോടുള്ള വഞ്ചനയാണ്. കേന്ദ്ര സര്‍ക്കാര്‍ ടൂള്ക്കിറ്റിനായി അനുവദിച്ച 18 കോടിയില്‍ ഏഴ് കോടി രൂപ മാത്രമേ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളൂ. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: