തിരുവനന്തപുരം : വയനിലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം സിനിമ മേഖലയിലെ മറ്റു ചിലരുടെ മരണങ്ങളിലും സംശയം ഉയര്‍ത്തുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തില്‍ പെട്ട ചിലര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഷാന്‍, മലയാളിയായ മറ്റൊരു സംഗീത സംവിധായകന്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ചെന്നെയില്‍ മരിക്കുകയായിരുന്നു
2016 ഫെബ്രുവരി 5 ന് കോടമ്പാക്കത്തെ ചക്രപാണി സ്ട്രീറ്റിലെ ഫ്‌ലാറ്റില്‍ ഷാനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ജോണ്‍സണ്‍ മാസ്റ്ററും മകന്‍ റെന്‍ ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും അടുത്തടുത്താണ് മരിച്ചത്. 2011 ആഗസ്റ്റ് 18- ന് 58- വയസ്സില്‍ കാട്ടുപക്കത്തെ വീട്ടില്‍ വച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ മരിച്ചു.സോഫ്റ്റ്വേര്‍ എഞ്ജിനിയറായിരുന്ന റെന്‍ ജോണ്‍സണ്‍ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തില്‍ മരിച്ചു.
ചെറുപ്പത്തിലേ സംഗീതത്തില്‍ നീന്തിത്തുടിച്ചു വളരാന്‍ അവസരം ലഭിച്ച ഷാന്‍ ഗാനരചന, സംഗീതസംവിധാനം, ഗായിക എന്നീ നിലകളില്‍ കഴിവുതെളിയിച്ചു. ശാസ്ത്രീയ സംഗീതവും ഭരതനാട്യവും അഭ്യസിച്ചു. ക്വയറില്‍ സജീവമായിരുന്ന ഷാന്‍, പിന്നീട് പാശ്ചാത്യ സംഗീതവും അഭ്യസിച്ചു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയ ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മൈസൂരിലായിരുന്നു ജോലിനോക്കിയിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി മതിയാക്കി ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു. സിറ്റി സെന്റര്‍ ഷോപ്പിങ്ങ് മാളിന്റെ മാര്‍ക്കറ്റിംഗ് ഹെഡായി ജോലി നോക്കിയിരുന്നു.
ഷാന്‍ മരിച്ച് രണ്ടാഴ്ചക്കകമാണ് പ്രമുഖ സംഗീത സംവിധായകന്‍ മരിച്ചത്. ശ്വസംമുട്ടല്‍ എന്നു പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടു വരുകയും മരിക്കുകയും ആയിരുന്നു
മലയാളത്തിലെ പ്രമുഖ സംവിധായകന്റെ മകന്‍ യുവസംവിധായകന്‍ സെക്കണ്ട്രാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്നാണ് സംശയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: