ഷാര്‍ജ: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് 185 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്ത ദല്‍ഹി ക്യാപിറ്റല്‍സ് ഷിമ്രോണ്‍ ഹെറ്റ്മെയറുടെ മികവില്‍ ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 184 റണ്‍സ് എടുത്തു.
ഹെ്റ്റ്മെയര്‍ 24 പന്തില്‍ ഒരു ഫോറും 5 സിക്സറും അടക്കം 45 റണ്‍സ് നേടി. മാര്‍ക്കസ് സ്റ്റോയ്നിസ് 30 പന്തില്‍ 4 ഫോറുകളുടെ പിന്‍ബലത്തില്‍ 39 റണ്‍സ് കുറിച്ചു.
ബാറ്റിങ് തെരഞ്ഞെടുത്ത ദല്‍ഹിയുടെ തുടക്കം പാളി. ഓപ്പണര്‍ ധവാന് അഞ്ചു റണ്‍സിന് പുറത്തായി. ധവാന് മടങ്ങുമ്പോള്‍ ദല്‍ഹിയുടെ സ്കോര്‍ 12 റണ്‍സ്. തുടര്‍ന്ന് പൃഥ്വി ഷായും പുറത്തായി. 19 റണ്‍സാണ് സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 റണ്‍സുമായി മടങ്ങി.
ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. അഞ്ചു റണ്‍സുമായി റണ്‍ ഔട്ടായി. ഇതോടെ ദല്‍ഹി നാലിന് 79 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. പിന്നീട് ഹെറ്റ്മെയറും സ്റ്റോയ്നിസും പിടിച്ചുനിന്നതോടെയാണ് ദല്‍ഹിയുടെ സ്കോര്‍ ഉയര്‍ന്നത്.
രാജസ്ഥാന് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രു ടൈ, തെവാതിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: