ന്യൂദല്‍ഹി : രാംവിലാസ് പസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹം വഹിച്ചിരുന്ന ഉപഭോക്തൃ, ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്. നിലവിലുള്ള റെയില്‍വേ, വാണിജ്യ- വ്യവസായ വകുപ്പുകളുടെ ചുമതല കൂടാതെയാണ് അധിക ചുമതല കൂടി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ദളിത് നേതാവായിരുന്ന രാം വിലാസ് പസ്വാന് വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
ദല്‍ഹി ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ജന്മനാടായ ബീഹാറിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: