കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 236 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 220 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 106 പേര്‍ക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ നിലവില്‍ 4050 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2242 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. 18080 പേര് വിവിധ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി ചികിത്സയിലുണ്ട്.
വീടുകളില്‍ 3796 പേരും സ്ഥാപനങ്ങളില്‍ 1562 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5358 പേരാണ്. പുതിയതായി 649 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1697 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 23 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 432 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 177 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
13560 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 806 പേര് വിദേശത്ത് നിന്നെത്തിയവരും 611 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 9389 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 122 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: