കാസര്‍കോട്: കേന്ദ്ര സര്ക്കാ ര്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടുകൂടി പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്. കേന്ദ്ര സംസംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിന് പുറമേ പദ്ധതിയുടെ 10 ശതമാനം തുക ഗുണഭോക്തൃ വിഹിതമാണ്. 45 ശതമാനം സാമ്പത്തിക സഹായം കേന്ദ്രത്തിന്റേതും 30 ശതമാനം സംസ്ഥാനത്തിന്റെയും 15 ശതമാനം പഞ്ചായത്തുകളുടെയും 10 ശതമാനം ഉപഭോക്താവിന്റേതുമാണ്.
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലുമായി 2024 ആകുമ്പോഴേക്കും 50 ലക്ഷത്തോളം ഗാര്‍ഹിക ടാപ്പ് കണക്ഷന് പുതിയതായി നല്‍കാനാണ് ജലജീവന്‍ മിഷന് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലെ 2,53,522 ഭവനങ്ങളുള്ളതില് 40,141 ഭവനങ്ങള്‍ക്ക് നിലവില്‍ ശുദ്ധജല കണക്ഷന് ലഭ്യമാണ്. ശേഷിക്കുന്ന 2,13,381 വീടുകളിലും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024നുള്ളില്‍ ഗാര്‍ഹിക കണക്ഷന് നല്കുവാനാണ് ഉദ്ദേശിക്കുന്നത്. മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 30 പഞ്ചായത്തുകള്‍ക്കുള്ള പദ്ധതികളാണ് ജില്ലാ ശുചിത്വമിഷന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ 27 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍അതോറിറ്റിയും മൂന്ന് പഞ്ചായത്തുകളില്‍ ജല നിധിയുമാണ് നിര്‍വ്വഹണ ഏജന്‍സി. വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന 27 പഞ്ചായത്തുകളില്‍ 60,783 ടാപ്പ് കണക്ഷനുകള്‍ സ്ഥാപിക്കാന്‍ 215.27 കോടി രൂപയും ജന നിധി വഴി നടപ്പിലാക്കുന്ന മൂന്ന് പഞ്ചായത്തുകളില്‍ 8,308 ടാപ്പുകള്‍ സ്ഥാപിക്കാനായി 23.87 കോടിരൂപയുടേയും ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഒഴികെ എല്ലാ പഞ്ചായത്തുകളും ജലജീവന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 49,168 ഗ്രാമീണ ഭവനങ്ങളില്‍ 7,873 ഭവനങ്ങളില്‍ നിലവില്‍ ശുദ്ധ ജല കണക്ഷന് ലഭ്യമാണ്. ആറ് പഞ്ചായത്തുകളിലായി 15,845 ഭവനങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ കുടിവെള്ളടാപ്പ് കണക്ഷന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മടിക്കൈ പഞ്ചായത്തില്‍ നിലവിലുള്ള മടിക്കൈ കുടിവെള്ള പദ്ധതിയില്‍ നിന്നും ബാക്കിയുള്ള മുഴുവന്‍ ഭവനങ്ങളിലും (4,925), ബളാല്‍ പഞ്ചായത്തില്‍ നിലവിലുള്ള മാലോത്ത് ബളാല്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ നിന്നും 1,220 ഭവനങ്ങള്‍ക്കും കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ കുടിവെള്ളപദ്ധതിയില്‍ നിന്നും 1,500 ഭവനങ്ങള്‍ക്കും കോടോംബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 5,200 ഭവനങ്ങള്‍ക്കും പനത്തടി പഞ്ചായത്തിലെ പനത്തടി കുടിവെള്ള പദ്ധതിയില്‍ നിന്നും 1200 ഭവനങ്ങള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ശുദ്ധജലം എത്തിക്കുക. അജാനൂര്‍ പഞ്ചായത്തിലെ 1,800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ശുദ്ധജല കണക്ഷന് നല്‍കുക.
മടിക്കൈ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജലമെത്തിക്കണം. ഇതിനായി 22 കോടി രൂപയാണ് അതിനുവേണ്ടി വിനിയോഗിക്കുക. അജാനൂരില്‍ 1800 വീടുകള്‍ക്ക് 3.31 കോടി രൂപയും, കോടോം ബേളൂരില്‍ 5200 വീടുകള്‍ക്ക് 15 കോടി രൂപയും, പനത്തടിയില്‍ 1200 വീടുകള്‍ക്ക 5.9 കോടി രൂപയും, ബളാലില്‍ 1220 വീടുകള്‍ക്ക് 6.5 കോടി രൂപയും, കള്ളാറില്‍ 1500 വീട്ടില്‍ ആറ് കോടി രൂപയു വിനിയോഗിച്ചാണ് ജലനിധി ജലവിഭവ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: