ചടയമംഗലം: ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് കൂലിപ്പണിക്ക് പോയ വൃദ്ധനെ ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ കരണത്തടിച്ച ട്രെയിനിംഗ് എസ്ഐയുടെ നടപടി തെറ്റാണെന്ന് അന്വേഷണറിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ രാമാനാന്ദന് നായര്‍ ആശുപത്രിയില്‍ കൊïുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൊïുപോകാതെ എസ്ഐ ഷജീം വഴിയില്‍ ഉപേക്ഷിച്ചുപോയതും ഗുരുതരവീഴ്ചയാണó് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റൂറല്‍ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച രാമാനന്ദന്നായര്ക്കു നേരെ ബലംപ്രയോഗിക്കുന്നതിനു പകരം കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു വേïിയിരുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ് നല്കിയ റിപ്പോര്‍ട്ട് റൂറല്‍ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറി.
കൂടാതെ കൊല്ലം ജില്ലാ സബ്ജഡ്ജി രാമാനന്ദന്നായരുടെ വീട്ടിലെത്തി മൊഴിയെടുത്തു. നിയമസഹായം ആവശ്യമെങ്കില്‍ നല്‍കാമെന്നും ജഡ്ജി അറിച്ചു. വൃദ്ധനെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച ട്രെയിനിംഗ് എസ്ഐ ഷെജീമിനെ കഠിന പരിശീലനത്തിനായി കുട്ടിക്കാനത്തെ കെ എപി ബറ്റാലിയനിലേക്ക് മാറ്റിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എസ്ഐയുടെ നടപടി തെറ്റാണെന്ന് ചൂïിക്കാട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുതല നടപടി ഉïാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: